Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലഡൽഫിയ പോസ്റ്റൽ ഓണാഘോഷം 2016 വർണ്ണാഭമായി

postalonam_pic1

ഫിലഡൽഫിയ∙ സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും നഗരമായ ഫിലഡൽഫിയയുടെ ഹൃദയഭൂവിൽ പൊട്ടിവിടർന്ന ഒരു സൗഹൃദ കൂട്ടായ്മയാണ് അമേരിക്കൻ മലയാളി പോസ്റ്റൽ എംപ്ലോയീസ് അസോസിയേഷൻ. യുഎസ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ വിവിധ വകുപ്പുകളിൽ ജോലിചെയ്യുന്ന ഏവരേയും ഒരു കുടക്കീഴിൽ അണിനിരത്താനായി തുടങ്ങിയ കൂട്ടായ്മയാണിത്.

സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയായ ലേബർ ഡേ ദിനത്തിലാണ് എല്ലാവർഷവും ഓണാഘോഷത്തിന് ഒത്തുകൂടുന്നത്. ഈവർഷത്തെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സെപ്റ്റംബർ 5ന് അസൻഷൻ മാർത്തോമാ പള്ളിയുടെ വിശാലമായ ഓഡിറ്റോറിയത്തിൽ നടന്നു.

അസോസിയേഷൻ ജനറൽ കൺവീനർ സജി സെബാസ്റ്റ്യന്റെ സ്വാഗത പ്രസംഗത്തോടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടത്തി. അതിനുശേഷം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളും, നൃത്തനൃത്യങ്ങളും, ചെണ്ട മേളവും അരങ്ങേറി. മത്സര വിജയികൾക്ക് സജി സെബാസ്റ്റ്യൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

postalonam_pic3

അസോസിയേഷന്റെ അംഗങ്ങൾ ഭവനങ്ങളിൽ നിന്നും പാകം ചെയ്തുകൊണ്ടുവന്ന 28 ഇനം കറികളോടുകൂടിയ വിഭവ സമൃദ്ധമായ ഓണസദ്യ നടത്തി. അതിമനോഹരമായ ഓണപ്പൂക്കളം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.

തുടർച്ചയായ ഏഴാം വർഷമാണ് ഓണാഘോഷത്തിനായി ലേബർ ഡേ ദിനത്തിൽ പോസ്റ്റൽ കുടുംബാംഗങ്ങൾ ഒത്തുകൂടുന്നത്. ഇരുപതിൽ താഴെ പോസ്റ്റൽ കുടുംബങ്ങളുമായി തുടങ്ങിയ കൂട്ടായ്മയാണ് ഇന്ന് നൂറിൽപ്പരം അംഗങ്ങൾ പങ്കെടുക്കുന്ന ഒരു മഹത്തായ കൂട്ടായ്മയായി മാറിയത്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ സംഘടനാപാടവം മികച്ച ഉദാഹരണമാണ്.

postalonam_pic2

കോ-കൺവീനർ ജസ്റ്റിൻ ജോസ് സദസ്സിനു നന്ദി അർപ്പിച്ചു. സ്വപ്ന സജി സെബാസ്റ്റ്യൻ എം.സിയായിരുന്നു. അലക്സ് ജേക്കബ്, ഷൈൻ ഉമ്മൻ, മാത്യു വർഗീസ്, സന്തോഷ് മത്തായി, ജയിംസ് ജോസഫ്, സണ്ണി ഫിലിപ്പ്, ജോർജ്, മാത്യു, ഷാജു ജോർജ്, ജോബി കൊച്ചുമുട്ടം, പ്രാണേഷ്, ആനി മേട്ടിൽ, ജസ്സി ബൻസി, അനിതാ ഫിലിപ്പ്, ലൈസമ്മ മാത്യു, തോമസ് ജോർജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഓണാഘോഷത്തിനായി അടുത്ത ലേബർഡേ ദിനത്തിൽ കാണാമെന്ന് പരസ്പരം ആശംസിച്ചു നാലുമണിയോടെ പരിപാടികൾക്കു തിരശീല വീണു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: