Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്റൽ പിക്നിക് വിജയകരമായി

postal

ഷിക്കാഗോ∙ പോസ്റ്റൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പോസ്റ്റൽ മലയാളീ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി പിക്നിക്ക് നടത്തപ്പെട്ടു. ഗ്ലെൻവ്യൂവിലുള്ള ഇൻഡ്യൻ ട്രെയിൻ പാർക്കിൽ വച്ച് നടത്തപ്പെട്ട പിക്നിക് ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ ഉദ്ഘാടനം ചെയ്തു. പിക്നിക്കിൽ വിവിധ പ്രായപരിധിയിൽ ഉള്ളവർക്ക് വേണ്ടി വൈവിധ്യമാർന്ന കായികമൽസരങ്ങൾ നടത്തപ്പെട്ടു. നിരവധി മലയാളി പോസ്റ്റൽ കുടുംബങ്ങൾ പിക്നിക്കിൽ പങ്കുചേർന്നു.

ബിൻസ് വെളിയത്തുമാലിൽ, സോമി അച്ചേട്ട്, ജോൺസൻ കൂവക്കട, സിബി ചൂട്ടുവേലിൽ എന്നിവരടങ്ങിയ കമ്മറ്റിയാണ് പിക്നിക്കിന് നേതൃത്വം നൽകിയത്. അടുത്ത വർഷത്തെ ഭാരവാഹികളായി അഗസ്റ്റിൻ ഉലഹന്നാൻ (കൺവീനർ), സിബി ആന്റണി, ജോർജ് പണിക്കർ, റോയി ജോസഫ്, സച്ചു കുര്യൻ എന്നിവരെ തെരഞ്ഞെടുത്തു. ബിൻസ് വെളിയത്തുമാലിൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: