Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമീള മാലിക്ക് ന്യുയോർക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു

prameela-us

ന്യുയോർക്ക് ∙ 1999 മുതൽ തുടർച്ചയായി സെനറ്റിലേക്ക് മത്സരിച്ചു വിജയിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ ബോണക്കിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് പ്രതിജ്ഞാബദ്ധയായി പ്രമീള മാലിക്ക് മത്സര രംഗത്തേക്ക്. നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിൽ ജോണിനെ എതിർക്കുന്ന ഏക ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായിരിക്കും പ്രമീള. 2010 നുശേഷം ആദ്യമായാണ് ജോണിന് ഒരു എതിരാളി രംഗത്തെത്തുന്നത്.

ഓറഞ്ച് കൗണ്ടി സിറ്റിസൺ ഗ്രൂപ്പിന്റെ നേതാവായ പ്രമീള മാലിക്ക് ഇന്ത്യയിലാണ് ജനിച്ചത്. പ്രമീളയുടെ മാതാവ് പബ്ലിക് സ്കൂൾ സയൻസ് അദ്ധ്യാപികയും പിതാവ് സ്ക്കാർട്ടൻ യൂണിവേഴ്സിറ്റി ഫിസിക്സ് പ്രൊഫസറുമാണ്.
കമ്യൂണിറ്റി റൈറ്റിനു വേണ്ടി ശബ്ദമുയർത്തിയ പ്രമീള ന്യുയോർക്കിലെ 42ാമത് ഡിസ്ട്രിക്റ്റിൽ നിന്നാണ് സെനറ്റിലേക്ക് മത്സരിക്കുന്നത്.

ന്യുയോർക്ക് പൊതു രംഗത്ത് സജീവ സാന്നിധ്യമായിരിക്കുന്ന പ്രമീള ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിയുടെ കുത്തക തകർത്ത് സെനറ്റിലേയ്ക്കെത്തുമോ എന്ന് അറിയണമെങ്കിൽ നവംബർ വരെ കാത്തിരിക്കണം. ഇന്ത്യൻ സമൂഹത്തിന് നിർണ്ണായക സ്വാധീനമുളള പ്രദേശത്തെ ഇവരുടെ വിജയം ഉറപ്പിക്കുവാൻ എല്ലാവരും സജ്ജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: