Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏർലി വോട്ടിങ് ആരംഭിച്ചു

voting

കലിഫോർണിയ ∙ നവംബർ 8ന് നടക്കുന്ന അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള ഏർലി വോട്ടിങ് ഒക്ടോബർ 10 മുതൽ ആരംഭിച്ചു.

അമേരിക്കയിൽ ആദ്യമായി ഏർലി വോട്ടിങ് ആരംഭിച്ചത് സാൻഡിയാഗൊ കൗണ്ടിയിലാണ്. കേർണി മെസാ (Kearny Messa) 5600 ഓവർലാന്റ് അവന്യുവിലുളള രജിസ്ട്രാർ ഓഫ് വോട്ടേഴ്സ് ഓഫിസിൽ എല്ലാ ദിവസവും രാവിലെ 8 മുതൽ 5 വരെ വോട്ട് രേഖപ്പെടുത്തുന്നതിനുളള അവസരം ഉണ്ടായിരിക്കും.

മെയിൽ – ഇൻ – ബാലറ്റിന് അപേക്ഷ നൽകണമെന്ന് തിരഞ്ഞെടുപ്പ് അധികൃതർ വോട്ടർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിനകം ഏകദേശം 960,000 ബാലറ്റുകൾ വോട്ടർമാർക്ക് അയച്ചു കഴിഞ്ഞിട്ടുണ്ട്. നവംബർ 1 വരെ അപേക്ഷ നൽകുന്നതിനുളള അവസരം ഉണ്ടെന്നും തിരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.

early-voting-02

വിവാദങ്ങൾ കത്തിനിൽക്കുന്ന ഈ തിരഞ്ഞെടുപ്പിൽ മുൻ കാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

പൊതുതിരഞ്ഞെടുപ്പിൽ പ്രസിഡന്റ് കോൺഗ്രസ്, സ്റ്റേറ്റ് ലജിസ്ലേച്ചർ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടത്.

വാർത്ത ∙ പി. പി. െചറിയാൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.