Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് ബലപ്രയോഗത്തിനെതിരെ ഡാലസിൽ പ്രതിഷേധ മാർച്ച്

protest-against-police-attack2

ഡാലസ് ∙ കറുത്ത വർഗക്കാർക്കെതിരെ പൊലീസ് നടത്തുന്ന ബല പ്രയോഗങ്ങൾക്കെതിരെ ഡാലസിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ഓഗസ്റ്റ് 10 ബുധനാഴ്ച ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണിന്റെ അഭ്യർത്ഥന അവഗണിച്ചാണ് പ്രതിഷേധക്കാർ റാലിക്കണിനിരന്നത്.

‌ഡൗൺ ടൗണിൽ ഇത്തരം റാലികൾ നടത്തുന്നത് സംഘർഷത്തിന് ഇടയാകും എന്ന മുന്നറിയിപ്പ് സംഘാടകർ മുഖവിലയ്ക്കെടുത്തില്ല.
ജൂലൈ 7 ന് പ്രകടനം നടത്തിയതിനുശേഷമുണ്ടായ വെടിവയ്പിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ വിട്ടും മാറും മുമ്പ് വീണ്ടും റാലി സംഘടിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥർക്ക് തലവേദന സൃഷ്ടിച്ചു.

protest-against-police-attack

നെക്സ്റ്റ് ജനറേഷൻ ആക്ഷൻ നെറ്റ് വർക്ക് സ്ഥാപകനും റാലിയുടെ സംഘാടകനുമായ ഡൊമിനിക് അലക്സാണ്ടറെ റാലി തുടങ്ങുന്നതിന് ചില മണിക്കൂറുകൾക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച വൈകിട്ട് 6.30 ന് പാർക്കിൽ സമ്മേളിച്ച പ്രകടനക്കാർ മെയ്ൻ സ്ട്രീറ്റ് മുതൽ ജെയിൽ വരെയാണ് പ്രകടനം നടത്തിയത്. ജാഥ നിയന്ത്രിക്കാൻ എത്തിയിരുന്ന ഒരു ഡസൻ പൊലീസ് ഉദ്യോഗസ്ഥനുമായി പ്രകടനക്കാർ തർക്കത്തിലേർപ്പെട്ടുവെങ്കിലും അനിഷ്ടസംഭവങ്ങൾ ഒഴിവായി.

സംഘടനയുടെ സ്ഥാപകർ അലക്സാണ്ടർ ബാപ്റ്റിസ്റ്റ് പ്രീച്ചർ കൂടിയാണ്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: