Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് അതിക്രമങ്ങൾക്കെതിരെ ഡാലസിൽ പ്രതിഷേധ പ്രകടനം

down-town-2

ഡാലസ് ∙ കറുത്ത വർഗക്കാർക്കെതിരെ വർദ്ധിച്ചു വരുന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെ ഡാലസിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ റാലി സംഘടിപ്പിച്ചു. ‘നെക്സ്റ്റ് ജനറേഷൻ ആക്ഷൻ നെറ്റ് വർക്കാ’ണ് പ്രകടനത്തിന് നേതൃത്വം നൽകിയത്.

down-town-3

സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകിട്ട് 6.30ന് ഡാലസ് ഡൗൺ ടൗൺ മെയ്ൻ സ്ട്രീറ്റിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്.
നോർത്ത് കാരോലിന, തുൾസ എന്നിവടങ്ങളിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കി മുന്നേറിയ പ്രകടനക്കാർ പൊലീസിനെതിരെ ശക്തമായ ഭാഷയിൽ പ്രതിഷേധിക്കുകയും ചെയ്തു.

സംഘടനയുടെ നേതാവ് ഡൊമിനിക്ക് അലക്സാണ്ടർ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്നാണ് അലക്സാണ്ടർ ജയിലിൽ നിന്നും മോചിതനായതെങ്കിലും സമരാവേശത്തിനു യാതൊരു കുറവുമുണ്ടായിരുന്നില്ല. ബാപ്റ്റിസ്റ്റ് ചർച്ചിലെ ഔദ്യോഗിക പട്ടക്കാരനാണ് അലക്സാണ്ടർ. ജൂലൈ 7ന് ഇതേ സംഘടന നടത്തിയ മാർച്ചിനുശേഷമാണ് 5 പൊലീസ് ഓഫിസർമാർ ഇവിടെ വെടിയേറ്റ് മരിച്ചത്.

down-town-1

പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് പ്രകടനം മുന്നോട്ടു നീങ്ങിയത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനു പൊലീസ് ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. റോഡിനിരുവശവും പ്രകടനം വീക്ഷിക്കുന്നതിന് ജനങ്ങൾ തടിച്ചുകൂടിയിരുന്നു.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.