Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി. ടി. തോമസ് എംഎൽഎയ്ക്ക് ഫിലഡൽഫിയയിൽ സ്വീകരണം

ഫിലഡൽഫിയ ∙ ഹ്രസ്വസന്ദർശനാർത്ഥം അമേരിയ്ക്കയിൽ എത്തിച്ചേർന്ന മുൻ എംപിയും കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റും ഇടുക്കി ഡിസിസി പ്രസിഡന്റുമായിരുന്ന ഇപ്പോഴത്തെ തൃക്കാക്കര എംഎൽഎ പി. ടി. തോമസിനെ പെൻസിൽവാനിയ ഐഎൻഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു.

ഓഗസ്റ്റ് 4ന് വ്യാഴാഴ്ച 7 മണിക്ക് അതിഥി ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് ഒരുക്കിയിരിയ്ക്കുന്ന യോഗത്തിൽ പെൻസിൽവാനിയ ഐഎൻഒസി കേരളാ ചാപ്റ്റർ പ്രസിഡന്റ് കുര്യൻ രാജൻ അധ്യക്ഷത വഹിയ്ക്കുന്നതും നാഷണൽ ഐഎൻഒസി പ്രസിഡന്റ് ജോബി ജോർജ്, വൈസ് പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിൽ, സജി കരിംകുറ്റി, ട്രഷറർ ഐപ്പ് ഉമ്മൻ മാരേട്ട്, ഫിലിപ്പോസ് ചെറിയാൻ എന്നിവർ ആശംസകൾ നേരുന്നതും ആണ്.

എംഎൽഎയോടൊപ്പം യുഎസ് സന്ദർശിച്ചുകൊണ്ടിരിയ്ക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കുവൈറ്റ് പ്രസിഡന്റും നോർക്ക വെൽഫയർ ബോർഡ് ഡയറക്ടറുമായ വർഗീസ് പുതുക്കുളങ്ങരയും സ്വീകരണ സമ്മേളനത്തിൽ പ്രസംഗിയ്ക്കുന്നതാണ്.

കേരളത്തിലെ സമുന്നത കോൺഗ്രസ് നേതാവും ആദർശ രാഷ്ട്രീയത്തിന്റെ വക്താവും കറതീർന്ന ഗാന്ധിയനും മികച്ച പ്രഭാഷകനുമായ പി. ടി. തോമസ് എംഎൽഎയ്ക്ക് ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഐഎൻഒസി ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

പിആർഒ ഡാനിയേൽ പി. തോമസ് അറിയിച്ചതാണിത്. ഓഗസ്റ്റ് 9 വരെ യുഎസിൽ ഉളള പി. ടി. തോമസിനെ 516 430 0377(516 430 0377) നമ്പറിൽ ബന്ധപ്പെടാവുന്നതാണിത്.

സ്വീകരണ സമ്മേളനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: സന്തോഷ് ഏബ്രഹാം - 215 605 6914

വാർത്ത ∙ ജീമോൻ റാന്നി 

Your Rating: