Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി. ടി. തോമസ് എംഎൽഎയ്ക്ക് ഫിലഡൽഫിയായിൽ സ്വീകരണം നൽകി

p-t-thomas1

ഫിലഡൽഫിയ ∙ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരളാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 4ന് അതിഥി റെസ്റ്റോറന്റിൽ വച്ച് തൃക്കാക്കര എംഎൽഎ പി. ടി. തോമസ് സ്വീകരണം നൽകി.

പ്രസിഡന്റ് കുര്യൻ രാജന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ജനറൽ സെക്രട്ടറി സന്തോഷ് ഏബ്രഹാം സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിൽ, യുഎസ് ട്രൈബൂൺസ് ന്യൂസ് ചീഫ് എഡിറ്റർ ഡോ. എം. കെ. ലൂക്കോസ്, ഒഐസിസി കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റും നോർക്ക് ഡയറക്ടറുമായ വർഗീസ് പുതുക്കുളങ്ങര, നാഷണൽ ഐഎൻഒസി കേരള പ്രസിഡന്റ് ജോബി ജോർജ്, ജസ്റ്റിൻ ജോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

p-t-thomas6

ആറ്റോർണി ജോസ് കുന്നേൽ മുഖ്യാതിഥി പി. ടി. തോമസ് എംഎൽഎയെ സദസിനു പരിചയപ്പെടുത്തി. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന പി. ടി. തോമസ് രണ്ട് പ്രാവശ്യം തൊടുപുഴ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഇടുക്കി ഡിസിസി പ്രസിഡന്റും മുൻ ഇടുക്കി എംപി, മുൻ കെഎസ് യു പ്രസിഡന്റ് എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച് ഇപ്പോൾ തൃക്കാക്കര എംഎൽഎ ആയി പ്രവർത്തിക്കുന്നു.

p-t-thomas

ജനങ്ങളുടെ നന്മലാക്കാക്കി പ്രവർത്തിക്കുവാൻ സാധിച്ചു എന്നും വരും നാളുകളിലും നാടിന്റെ വികസനവും ജനങ്ങളുടെ നന്മയും ലക്ഷ്യം വച്ചുളള പ്രവർത്തനശൈലി തുടരും എന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രസ്താവിച്ചു. കോൺഗ്രസ് പ്രസ്ഥാനം ശക്തി പ്രാപിക്കേണ്ടത് നാടിന്റെ ഇപ്പോഴത്തെ മുഖ്യ ആവശ്യം ആണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യൻ ഭരണ ഘടനാ ശില്പികൾ ഭരണഘടന വിഭാവനം ചെയ്തപ്പോൾ മതേതരത്വത്തിനു പ്രധാന്യം കൊടുത്തു കൊണ്ടുളള ഒരു ഭരണ ഘടനയാണ് എഴുതി തയ്യാറാക്കി രാഷ്ട്രത്തിന് സമർപ്പിച്ചത്. അതിനു കോൺഗ്രസ് നേതൃത്വം നൽകിയ ത്യാഗോജ്ജ്വലമായ സംഭാവനകളെ അദ്ദേഹം പ്രകീർത്തിച്ചു. ഇന്ത്യൻ ഭരണഘടനയിൽ അനുശാസിക്കുന്ന മതേതരത്വം കാത്തു സൂക്ഷിക്കുവാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം സദസിനെ ഓർമ്മിപ്പിച്ചു. സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.

p-t-thomas8

മാധ്യമ പ്രവർത്തകരായ വിൻസെന്റ് ഇമ്മാനുവേൽ, ഏബ്രഹാം മാത്യു, ജിജി കോശി, മിക്കി തോമസ്, വർഗീസ് മാത്യു എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ചാപ്റ്റർ വൈസ് പ്രസിഡന്റ് സജി കരികുറ്റി ഹാരാർപ്പണം നടത്തി എംഎൽഎയെ സദസിലേക്ക് ആനയിച്ചു. ജോയിന്റ് ട്രഷറർ ഫിലിപ്പോസ് ചെറിയാൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ചാപ്റ്റർ ട്രഷറർ ഐപ്പ് ഉമ്മൻ മാരേട്ട് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന്റെ എംസിയായി ജനറൽ സെക്രട്ടറി സന്തോഷ് ഏബ്രഹാം പ്രവർത്തിച്ചു.

Your Rating: