Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുൾപിറ്റ് പ്രസംഗത്തിന് നിയന്ത്രണം,രാജ്യവ്യാപക പ്രതിഷേധം

pulpit-church-sermon-preaching.

വാഷിങ്ടൺ∙ അമേരിക്കൻ ചർച്ചുകളുടെ പുൾപിറ്റിൽ നിന്ന് പാസ്റ്റർമാർ എന്തു പ്രസംഗിക്കണം, പ്രസംഗിക്കരുത് തുടങ്ങിയ വിഷയങ്ങളിൽ ഇന്റേണൽ റവന്യൂ സർവീസ് നിയന്ത്രണമേർപ്പെടുത്തുന്നതിൽ പ്രതിഷേധം. ക്രൈസ്തവ ദേവാലയങ്ങളിലെ പാസ്റ്റർമാർ ഒക്ടോബർ 3ന് പുൾ പിറ്റ്സ് സൺഡെയായി ആചരിച്ചു.

അലയൻസ് ഡിഫന്റിങ് ഫ്രീഡം സംഘടിപ്പിച്ച പ്രതിഷേധത്തിൽ നാലായിരത്തോളം പാസ്റ്റർമാർ പങ്കെടുത്തു. 1954ൽ സെനറ്റർ ലിൻഡൻ ബി ജോൺസൺ യു എസ് ടാക്സ് കോഡിൽ ഭേദഗതി വരുത്തുന്ന ബിൽ നിയമമായതോടെയാണ് ഐആർഎസിന്റെ നിയന്ത്രണം ചർച്ചകൾക്ക് ബാധകമായത്. രാഷ്ട്രീയ പ്രവർത്തനത്തിന് പുൾപിറ്റ് ഉപയോഗിക്കുന്നത് തടയുക എന്ന ലക്ഷ്യമായിതന്നെ ഭേദഗതി ബില്ലു കൊണ്ട് ഉദ്ദേശിച്ചതെങ്കിലും ചർച്ചകളുടെ ഭാഗികമായ നിയന്ത്രണം ഐആർഎസ് ഏറ്റെടുക്കുകയായിരുന്നു.

ജോൺസൺ അമന്റ്മെന്റ് എന്നാണ് ഈ ഭേദഗതി അറിയപ്പെടുന്നത്. യുഎസ് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംസാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന കയറ്റമാണിതെന്നും, ഇതിനെ ശക്തിയുക്തം എതിർക്കുമെന്നും, ജോൺസൺ ഭേദഗതി എടുത്തു മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും എഡിഎഫ് സംഘടനാ സീനിയർ കോൺസൽ ഏറിക്ക സ്റ്റാൻലി പറഞ്ഞു. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനോ, മുറിവേറ്റവരുടെ മുറിവ് വച്ചുകെട്ടുന്നതിനോ, മനസു തകർന്നവരെ സമാശ്വസിപ്പിക്കുന്നതിനോ ശ്രമിക്കാത്ത ഐആർഎസ്, ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്ന ദേവാലയങ്ങൾക്കു നേരെ തിരിയുന്നതെന്തിനാണെന്ന് ഇവർ ചോദിക്കുന്നു. ഞങ്ങൾക്ക് ദൈവത്തോടു മാത്രമാണ് കടപ്പാടുള്ളുവെന്നും രാജ്യത്ത് മന സ്വാതന്ത്ര്യം നിലനിർത്തുന്നതിന് കഴിവിന്റെ പരിമാവധി ശ്രമിക്കുമെന്നും എഡിഎഫ് വക്താവ് പറഞ്ഞു.

പാസ്റ്റർമാർക്ക് സ്വാതന്ത്ര്യമായി പ്രസംഗിക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്ന ഭേദഗതിക്കെതിരെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർതി ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. അധികാരത്തിലെത്തിയാൽ ഈ നിയമം അസാധുവാക്കുന്നതിന് നടപകടികൾ സ്വീകരിക്കുമെന്ന് ട്രംപ് ഉറപ്പ് നൽകി.

വാർത്ത∙പി.പി.ചെറിയാൻ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.