Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പർവി പട്ടേൽ ജയിൽ വിമോചിതയായി

purvi-01

ഇന്ത്യാനപൊലീസ് ∙ സ്വയം ഗർഭചിദ്രത്തിന് വിധേയയായി പൂർണ്ണ വളർച്ചയെത്താത്ത ജീവനുളള കുഞ്ഞിനെ വീടിനു പുറകിലുളള ട്രാഷ് കാനിൽ നിക്ഷേപിച്ച കേസിൽ ഇന്ത്യൻ വനിത പർവി പട്ടേലിന് (35) നൽകിയിരുന്ന 20 വർഷത്തെ തടവ് ശിക്ഷ അവസാനിപ്പിച്ചു സ്വതന്ത്രയാക്കുന്നതിന് കോടതി ഉത്തരവിട്ടു. ചൈൽഡ് നെഗ് ലറ്റിന് ഓഗസ്റ്റ് 31 ന് സെന്റ് ജോസഫ്സ് കൗണ്ടി ജഡ്ജി 18 മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനകം 18 മാസം ശിക്ഷ അനുഭവിച്ചു കഴിഞ്ഞതായി കോടതി കണ്ടെത്തി.

കോടതി ഉത്തരവിനെ തുടർന്ന് സെപ്റ്റംബർ 1 ന് പർവി പട്ടേലിനെ ജയിൽ വിമുക്തയാക്കിയതായി ഇന്ത്യാന ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻ വക്താവ് ഡഗ് ഗാരിസൺ അറിയിച്ചു. ഇന്ത്യാനയിൽ സ്ത്രീകൾക്ക് വേണ്ടിയുളള ജിയിലിൽ നിന്നും രാവിലെ പത്ത് മണിക്ക് പുറത്തിറങ്ങിയ പർവി പട്ടേലിനെ സ്വീകരിക്കുവാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിച്ചേർന്നിരുന്നു.

justice

2013 ജൂലൈ മാസമായിരുന്നു സംഭവം. ഇന്റർനെറ്റുവഴി ഗുളികകൾ ഓർഡർ ചെയ്താണ് പർവി ഗർഭ ചിദ്രം നടത്തിയത്. 25 മാസം പ്രായമായ കുഞ്ഞു ജനിച്ചതിനുശേഷം ശ്വാസോച്ഛ്വാസം ചെയ്തിരുന്നതായി ഡോക്ടർമാർ പറയുന്നു. ഗർഭ ചിദ്രത്തിനുശേഷം ഉണ്ടായ രക്ത സ്രാവം തടയുന്നതിന് പർവി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്.

കുഞ്ഞ് പുറത്തുവരുമ്പോൾ തന്നെ മരിച്ചിരുന്നു എന്ന വാദം കോടതി തളളിയാണ് 2015 ൽ 20 വർഷത്തെ തടവിന് ശിക്ഷിച്ചത്. ഗർഭചിദ്രം നടത്തുന്നതിന് സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് വാദം ഉയർത്തി നിരവധി സംഘടനകൾ പർവിയുടെ ശിക്ഷയ്ക്കെതിരെ രംഗത്തെയിരുന്നു. കോടതി വിധിക്കെതിരെ സംസ്ഥാനം അപ്പീൽ നൽകുന്നതല്ലെന്നു അറ്റോർണി അറിയിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: