Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് വാർഷിക കോൺഫറൻസ് ന്യൂയോർക്കിൽ

pyfa-officials

ന്യൂയോർക്ക്∙ പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 12 മുതൽ 14 വരെ ന്യുയോർക്കിൽ നടക്കും. 12ന് വെള്ളിയാഴ്ച വൈകിട്ട് 7 ന് ബ്രാഡോക്ക് അവന്യൂവിലുളള്ള ക്വീൻസ് ചർച്ച് ഓഫ് ഗോഡ് സഭാഹാളിലും 13 ശനിയാഴ്ച വൈകിട്ട് 7 നും, 14 ഞായറാഴ്ച രാവിലെ 9 നും മെൽവിൽ ബ്രോഡ് ഹോളോ റോഡിലുള്ള ഹിൽട്ടൺ ലോങ്ങ് ഐലന്റ് ഹോട്ടൽ സമുച്ചയത്തിൽ നടക്കുന്ന 36 മത് സമ്മേളനത്തിൽ അനുഗ്രഹീത പ്രാസംഗികരായ റവ. റാഫ് കസ്റ്റിലോ, റവ. സിബി തോമസ്, റവ. ഒ.ഇ വർഗീസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

ന്യൂയോർക്കിലും പരിസരപ്രദേശങ്ങളിലുമുളള്ള വിവിധ പെന്തക്കോസ്ത്് സഭകളുടെ സംയുക്ത ആരാധനയും ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയും ഞായറാഴ്ച ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ റവ. എബി ജോയി, ബിനു ഫിലിപ്പ്, ഡോ. റോജൻ സാം എന്നിവർ അറിയിച്ചു. പിവൈഎഫഎ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുമെന്ന് മീഡിയ കോർഡിനേറ്റർ ജോൺസി കുമ്പനാട് അറിയിച്ചു.

വാർത്ത∙ നിബു വെള്ളവന്താനം
 

Your Rating: