Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യൂൻസ് ബെറോ ഹാളിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.   

queens-bero-church2)

ന്യൂയോർക്ക്∙ ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യ ദിനാഘോഷം ന്യൂയോർക്കിലെ ക്യൂൻസ് ബെറോ പ്രസിഡന്റ് മെലിൻഡാ കാറ്റസിന്റെ നേതൃത്വത്തിൽ ക്യൂൻസ് ബെറോ ഹാളിൽ നടന്നു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ റിവാ ഗാംഗുലിദാസ്  മുഖ്യാതിഥിയായിരുന്നു.

queens-bero-churcha

ബെൽറ്സ് മെർച്ചന്റ്സ് അസോസിയേഷനിലെ കോശി ഉമ്മൻ, ഹേമന്ത് ഷാ, കേരള സമൂഹത്തിൽ നിന്നും തോമസ് റ്റി. ഉമ്മൻ, വർഗീസ് ചുങ്കത്തിൽ, ജോർജ് മാറാച്ചേരിൽ, കെ.രാജഗോപാൽ, ഏബ്രഹാം പുതുശ്ശേരി, തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു. ന്യൂയോർക്ക് സിറ്റിയിലെ ഇന്ത്യൻ വംശജരായ പൊലീസ് ഓഫിസർമാരുടെ അസോസിയേഷനും ഇന്ത്യൻ വംശജരായ കറക്ഷൻ ഓഫിസേഴ്‌സ് അസോസിയേഷനും ചടങ്ങിൽ സംബന്ധിച്ചു. വിവിധ ഇന്ത്യൻ സംഘടനകളുടെ വകയായി ഏതാനും കലാപരിപാടികളും ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു. ഡിന്നറോടുകൂടെ പരിപാടികൾ സമാപിച്ചു.

queens-bero-church7

വാർത്ത∙തോമസ് ടി.ഉമ്മൻ 

Your Rating: