Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യൂൻസിൽ ആദ്യമായി വേളാങ്കണ്ണി മാതാവിന്റെ തിരുന്നാൾ ആഘോഷിച്ചു

feast-of-3

ക്യൂൻസ്∙ ചരിത്രത്തിൽ ആദ്യമായി ന്യൂയോർക്കിലെ ക്യൂൻസിൽ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാൾ ആഘോഷിച്ചു. പൂർവ്വദേശത്തിന്റെ ആരോഗ്യമാതാവെന്നറിയപ്പെടുന്ന വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കുകയും തിരുന്നാൾ ആഘോഷിക്കുകയും ചെയ്ത് ക്യൂൻസ് വില്ലേജിലെ ഔവർ ലേഡി ഓഫ് ലൂർദ്ദ് പളളി, സംസ്കാരത്തിലും വംശീയതയിലും ലോകത്തിൽ ഏറ്റവും വൈവിധ്യമായ നാഗരിക പ്രദേശത്ത് ക്രിസ്തു മാതാവിനെ പരിചയപ്പെടുത്തുകയായിരുന്നു.

feast-of-4

ഫിലിപ്പിൻസ്, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യക്കാരും സ്പാനിഷുകാരും വിവിധ വംശക്കാരായ അമേരിക്കക്കാരും ചേർന്നാണ് ഇടവക വികാരി ഫാ. പാട്രിക് ലോങെലോങിന്റെയും മലയാളി സഹവൈദികനായ ഫാ. റോബർട്ട് അമ്പലത്തിങ്കലും നേതൃത്വം നൽകി ക്യൂൻസ് വില്ലേജിനെ സജീവമാക്കിയ തിരുന്നാൾ ആഘോഷം സംഘടിപ്പിച്ചത്.ഔവർ ലേഡി ഓഫ് ലൂർദ്ദ് പളളി പ്രദേശത്തെ തെരുവുകളിലൂടെയുളള പ്രദക്ഷിണത്തോടെയായിരുന്നു ആഘോഷ സായാഹ്നം ആരംഭിച്ചത്.

feast-of-1

േകരളത്തനിമയിൽ ചെണ്ടയും മുത്തുക്കുടകളും താലപ്പൊലിയും ബഹുവംശക്കാരായ ഭക്തരുടെ നിരയും വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപത്തിന് വഴി നയിച്ചു. ഫാ. പാട്രിക് ലോങെലോങ്, ഫാ. റോബർട്ട് അമ്പലത്തിങ്കൽ, മോൺസിഞ്ഞോർ കേയ്ബി എന്നിവർ ആഘോഷ ദിവ്യബലി അർപ്പിച്ചു.

feast-of-2

ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത രൂപം ന്യൂയോർക്ക് എയർപോർട്ടിൽ നിന്ന് സസൂക്ഷ്മം കൊണ്ടു വരുന്നതിന് യു– ഹോൾ എടുത്ത് മണിക്കൂറുകൾ ചെലവഴിച്ചു കൊണ്ടുവന്നതിന്റെ ചാരിതാർത്ഥ്യവും ആൽമീയ സംതൃപ്തിയും പളളി നിറഞ്ഞു കവിഞ്ഞ ഭക്തജന സമൂഹത്തെ കണ്ടപ്പോൾ താൻ അനുഭവിക്കുന്നുവെന്ന് ഫാ. പാട്രിക് ലോങെലോങ് പ്രസംഗമധ്യേ പറഞ്ഞു. ഒപ്പം ഫാ. റോബർട്ട് അമ്പലത്തിങ്കലിന് നന്ദി പറയുകയും ചെയ്തു.

വിവിധ സംസ്കാരങ്ങളിൽ നിന്നുളള സുലഭമായ ഭക്ഷണ പദാർത്ഥങ്ങൾ ജനസമുദായങ്ങൾക്ക് പുതുമയായിരുന്നു.

വാർത്ത∙ പോൾ ഡി. പനയ്ക്കൽ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.