Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലോറിഡ സെന്റ് മേരീസ് ദേവാലയത്തിൽ റാഫിൾ ടിക്കറ്റ് നറക്കെടുപ്പ് നടത്തി

raffle

ഡാലസ്∙അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഫ്ലോറിഡ സെന്റ് മേരീസ് ദേവാലയത്തിന്റെ ബിൽഡിങ്ങ് ഫണ്ടിനായുളള റാഫിൾ ടിക്കറ്റിന്റെ നറക്കെടുപ്പ് നടന്നു. ഓഗസ്റ്റ് 14 ഞായറാഴ്ച ശൂനോയൊ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ റവ. ഫാ. കുറിയാക്കോസ് പുതുപ്പാടി(വികാരി) അധ്യക്ഷത വഹിച്ചു. റാഫിൾ കമ്മിറ്റിയംഗങ്ങളുടേയും ഇടവക ജനങ്ങളുടേയും സാന്നിധ്യത്തിൽ റവ. ഫാ. സാജൻ ജോൺ നറക്കെടുപ്പിനു നേതൃത്വം നൽകി.

ഒന്നാം സമ്മാനം ഷിബു കുരുവിള (സെന്റ് മേരീസ് ചർച്ച് ഡാലസ്), രണ്ടാം സമ്മാനം കുര്യൻ ജോർജ്(സെന്റ് ജോർജ് ചർച്ച് ഷിക്കാഗോ), മൂന്നാം സമ്മാനം ബിനീഷ് ഏബ്രഹാം (സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചർച്ച് ന്യൂയോർക്ക്), നാലാം സമ്മാനം മാമ്മൻ പി. ജോൺ(സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഡാലസ്), അഞ്ചാം സമ്മാനം നിഷ സിറിയക്ക്(കിന്റിൽ ഫയർ ഷിക്കാഗോ) എന്നിവർ കരസ്ഥമാക്കി.

ജോർജ് പൈലി, ജോൺ തോമസ്(കൺവീനേഴ്സ്), ജോർജ് മാലിയിൽ (ട്രഷറർ) എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജോൺ തോമസ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് യോഗത്തിൽ അവതരിപ്പിച്ചു. ജോർജ് പൈലി നന്ദി രേഖപ്പെടുത്തി.

ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനായി സഹകരിച്ച വിവിധ ദേവാലയങ്ങളിലെ വൈദികരോടും മറ്റു ഇടവക ജനങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായും വികാരി അറിയിച്ചു. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

വാർത്ത∙ മാർട്ടിൻ വിലങ്ങോലിൽ
 

Your Rating: