Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജാ കൃഷ്ണമൂർത്തിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം ഡാലസിൽ വൻ വിജയം

raja-k

ഡാലസ് ∙ ഇല്ലിനോയ്സ് 8ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ് യുഎസ് കോൺഗ്രസിലേക്ക് ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജാ കൃഷ്ണമൂർത്തിക്ക് ഡാലസ് ഇന്ത്യൻ അമേരിക്കൻ കമ്യൂണിറ്റി സ്വീകരണം നൽകി. തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണവുമായാണ് കൃഷ്ണ മൂർത്തി ഡാലസിലെത്തിയത്.

raja-4

ഓഗസ്റ്റ് 3ന് കോളിവില്ലയിൽ ഡോ. പ്രസാദ് തോട്ടകൂറയുടെ അധ്യക്ഷതയിലാണ് സ്വീകരണ സമ്മേളനവും ബാങ്ക്വറ്റും സംഘടിപ്പിച്ചത്.

raja-6

യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ എൻഡോഴ്സ്മെന്റ് ലഭിച്ച കൃഷ്ണമൂർത്തി സാധാരണക്കാരുടെ വേദന തൊട്ടറിഞ്ഞ വ്യക്തിയാണെന്നും ബാല്യകാലം മുതൽ സാമൂഹ്യ സേവന രംഗത്തുളളവരുടേയും ഫുഡ് സ്റ്റാമ്പിന്റേയും ആനുകൂല്യം നേടി ജീവിതം നയിക്കേണ്ടി വന്ന സാഹചര്യം കൃഷ്ണ മൂർത്തിയുടെ സ്വഭാവ രപീകരണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നതായും പ്രസാദ് തോട്ടക്കൂറ പറഞ്ഞു.

raja-2

മൂന്ന് വയസുളളപ്പോൾ മാതാപിതാക്കളോടൊപ്പം ന്യുഡൽഹിയിൽ നിന്നും ബഫല്ലോയിലേക്ക് കുടിയേറിയ കൃഷ്ണമൂർത്തി പ്രിൻസ്റ്റൺ, ഹാർവാർഡ് ലൊ സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്.

raja-3

ഡോ. പ്രസാദ് തോട്ടക്കൂറ, സി. സി. തിയോഫിൻ, എം. വി. എൽ പ്രസാദ്, പോൾ പാണ്ഡ്യൻ, ശ്രീധർ തുടങ്ങിയവരാണ് സമ്മേളനം സംഘടിപ്പിക്കുവാൻ നേതൃത്വം നൽകിയത്.

raja-5

ഡാലസ് ഇന്ത്യൻ അമേരിക്കൻ കമ്യൂണിറ്റിയുടെ സഹകരണത്തിന് കൃഷ്ണമൂർത്തി നന്ദി രേഖപ്പെടുത്തുകയും തിരഞ്ഞെടുപ്പ് വിജയത്തിന് എല്ലാവരുടേയും പ്രാർഥന അഭ്യർത്ഥിക്കുകയും ചെയ്തു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: