Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷാമാർഗം ഉപവാസ പ്രാർത്ഥനയ്ക്ക് അനുഗ്രഹ സമാപ്തി

IMG_4590

ന്യൂയോർക്ക്∙ ആഗസ്റ്റ് മാസം 21 മുതൽ ന്യൂയോർക്കിൽ രക്ഷാമാർഗം മിനിസ്ട്രിസും, ഹെബ്രോൻ ഐപിസി ചർച്ചും ചേർന്ന് നടത്തിയ ഒരുവാര ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സമാപിച്ചു. 21നു വൈകിട്ട് ഐപിസി ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോക്ടർ ഇട്ടി അബ്രഹാം ആത്മീയ സമ്മേളനത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു.

csa-convention-speech2

പാസ്റ്ററന്മാരായ, ബിജു വർഗീസ്, റോയ് മാർക്കര, അനീഷ് ഏലപ്പാറ, വീയപുരം ജോർജ്കുട്ടി, വിവിയൻ ഗ്രബ്, കെ. ജെ. തോമസ് കുമളി, ബാബു സാമുവേൽ, മാത്യു ചെറിയാൻ, ഡോക്ടർ ബാബു തോമസ്, ജോമോൻ ജോർജ്, സിസ്റ്റർ രാജമ്മ ജോൺ എന്നിവർക്കൊപ്പം യുവജനങ്ങളെ പ്രതിനിധികരിച്ച് പാസ്റ്റർ ബിജു പി. അലക്സാണ്ടറും, സിസ്റ്റർ ബിജി തോമസും വിവിധ മീറ്റിങുകളിൽ സന്ദേശങ്ങൾ നൽകി. പാസ്റ്റർ ജേക്കബ് കുരുവിള, ബിജു ജോർജ്, സഹോദരന്മാരായ ജോബി ജോയി, ഡേവിഡ്, സിസ്റ്റർ ബിജി തോമസ് തുടങ്ങിയവർ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തി.

csa-convention-speech5

വ്യാജ ഉപദേശങ്ങൾ പെരുകിവരുന്ന ഈ കാലഘട്ടത്തിൽ, ഉപദേശ വിശുദ്ധിയും, ജീവിത വിശുദ്ധിയും കാത്തു സൂക്ഷിച്ചു ദിവ്യ സ്വഭാവത്തിന്റെ ഉടമകളായി, വിശുദ്ധ വഴിയിൽ കൂടി സഞ്ചരിച്ചാൽ മാത്രമേ ദൈവത്തിന്റെ സന്നിധിയിൽ എത്തിച്ചേരാനാകു എന്ന് മിക്ക സന്ദേശകരും ഊന്നിപ്പറഞ്ഞു. വിവിധ ദിനങ്ങളിലായി പാസ്റ്ററന്മാരായ കെ. വി. എബ്രഹാം, എം. ജി. ജോൺസൻ, ഡോ.ജോയി പി. ഉമ്മൻ, കുര്യൻ തോമസ്, ജേക്കബ് ജോർജ്, ജോയി തോമസ്, ജോസഫ് വില്യംസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ബ്രദർ ബോബി തോമസ് അധ്യക്ഷത വഹിച്ചു. ഡോക്ടർ റോജൻ (PYFA), പാസ്റ്റർ ജേക്കബ് ജോർജ് (ന്യൂയോർക് പാസ്റ്ററൽ പ്രയർ ഫെല്ലോഷിപ്പ്), സി.വി. മാത്യു (ഗുഡ്‌ന്യൂസ്) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ രജി ഇമ്മാനുവേൽ, സുവി, എബി, എന്നിവരെക്കൂടാതെ ബ്രദർ സോണിയും, ബോബിയും കീബോർഡ് പ്ലേയ് ചെയ്തു. സജിൻ സാമിന്റെയും, അനു രാജിന്റെയും നേതൃത്വത്തിൽ രക്ഷാമാർഗം മ്യൂസിക് ടീം ആത്മചൈതന്യം പകരുന്ന ഭക്തിഗാനങ്ങൾ ആലപിച്ചു. ബ്രദർ. ലിബു യോഹന്നാൻ ഏവർക്കും നന്ദി പ്രകാശി പ്പിച്ചു. എ.ജി ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസിന്റെ പ്രാർത്ഥനയും ആശീർവാദത്തോടും കൂടി ഈ വർഷത്തെ ഉണർവ് യോഗങ്ങൾക്കു പര്യവസാനമായി. ഈ ദിവസങ്ങളിലെ ഗാനങ്ങളും സന്ദേശങ്ങളും യുട്യൂബിൽ സോളിഡ് ആക്ഷൻസ് സ്റ്റുഡിയോ സൈറ്റിൽ കാണാവുന്നതാണ്.

വാർത്ത∙ നിബു വെള്ളവന്താനം
 

Your Rating: