Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍ബിഎ സെന്ററില്‍ രാമായണ പാരായണം വിവിധ പരിപാടികളോടെ സമാപിച്ചു 

ramayana-1

ന്യൂയോര്‍ക്ക്∙ കര്‍ക്കിടക മാസാരംഭം മുതല്‍ നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ നടന്നുവന്ന രാമായണ പാരായണം ആഗസ്റ്റ് 6 ശനിയാഴ്ച വൈകിട്ട് 5 മണിയോടെ സമാപിച്ചു. നിരവധി പേര്‍ പങ്കെടുത്ത പാരായണത്തിന് ജയപ്രകാശ് നായര്‍ നേതൃത്വം നല്‍കി. ശ്രീരാമ പട്ടാഭിഷേകം വായിച്ചു കഴിഞ്ഞു പ്രത്യേക പൂജകളോടെയാണ് പാരായണം സമാപിച്ചത്. 

ramayana-3

തുടര്‍ന്ന് രശ്മി നായര്‍ അവതരിപ്പിച്ച മനോഹരമായ നൃത്തം ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. രശ്മി നായര്‍ വളരെ ചെറുപ്പത്തിലെ തന്നെ ചന്ദ്രികാ കുറുപ്പിന്റെ ശിക്ഷണത്തില്‍ ഭാരത നാട്യം അഭ്യസിക്കുകയും ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് നൃത്തത്തില്‍ ബിരുദം നേടിയതിനു ശേഷം കേരള കലാമണ്ഡലത്തില്‍ ഉപരിപഠനം നടത്തുകയും ‌ചെയ്തു. നല്ലൊരു കഥക് നര്‍ത്തകി കൂടിയാണ് രശ്മി നായര്‍.    

ramayana-4

പ്രസിഡന്റ് ശോഭാ കറുവക്കാട്ട്, രാമായണ പാരായണത്തില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിച്ചു.

ramayana-2

രാംദാസ് കൊച്ചുപറമ്പില്‍, സുശീലാമ്മ പിള്ള, സരസമ്മ കുറുപ്പ്, കുന്നപ്പള്ളില്‍ രാജഗോപാല്‍, ജി.കെ. നായര്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഗോപിനാഥ് കുറുപ്പ്, ട്രഷറര്‍ രഘുവരന്‍ നായര്‍, സേതുമാധവന്‍, കരുണാകരന്‍ പിള്ള, നീന കുറുപ്പ്, ഡോ. സ്മിതാ പിള്ള, സുനില്‍ നായര്‍, അപ്പുക്കുട്ടന്‍ പിള്ള, രാജി പിള്ള, വനജ നായര്‍, അനി ചന്ദ്രമോഹന്‍, ലക്ഷ്‌മി രാംദാസ്, ജനാര്‍ദ്ദനന്‍ തോപ്പില്‍  തുടങ്ങിയര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പ്രദീപ് മേനോന്റെ കൃതജ്ഞതാ പ്രസംഗത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.    

വാർത്ത∙ ജയപ്രകാശ് നായര്‍  

Your Rating: