Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്ടർ ടി. തോമസിന് ന്യൂയോർക്കിൽ സ്വീകരണം

victor-2

ന്യൂയോർക്ക്∙ പ്രവാസി കേരളാ കോൺഗ്രസിന്റേയും, ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടേയും, കോഴഞ്ചേരി അസോസിയേഷന്റേയും, റാന്നി സംഗമത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ വിക്ടർ ടി. തോമസിന് ഉജ്ജ്വല സ്വീകരണം നൽകി. ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റ് സക്കറിയ കരുവേലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രവാസി കേരളാ കോൺഗ്രസ് ന്യൂയോർക്ക് പ്രസിഡന്റ് ജോൺ സി. വർഗീസ് ഉദ്ഘാടന പ്രസംഗം നടത്തി.

victor-3

മുൻ സ്പീക്കർ ടി.എസ്. ജോണിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കേരള സമാജം പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഐഎൻഒസി ചെയർമാൻ ജോർജ് ഏബ്രഹാം, ജോർജ് തോമസ്, റെജി വലിയകാലാ, ജോൺ മാത്യു, ഷാജി മാത്യു, മാത്യു ഏബ്രഹാം, ഏബ്രഹാം ദാനിയേൽ, ടോം കോലാത്ത്, മാത്യു വർഗീസ്, ജോ, ബാബു വർഗീസ്, അനിൽ തോമസ്, ജോർജുകുട്ടി, പോൾ ജോസ് എന്നിവർ ആശംസകൾ നേർന്നു.

victor-4

കുഞ്ഞ് മാലിയിൽ സ്വാഗതവും, ഫിലിപ്പ് മഠത്തിൽ കൃതജ്ഞതയും രേഖപ്പെടുത്തി.

victor-1

വിക്ടർ ടി. തോമസ് തന്റെ മറുപടി പ്രസംഗത്തിൽ പുതിയ തലമുറ മാതൃരാജ്യവുമായുള്ള സംസ്കാരം കാത്തുസൂക്ഷിക്കുന്നതിനു മുൻകൈ എടുക്കണമെന്ന് ഓർമ്മപ്പെടുത്തി.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: