Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിട്രീറ്റ് സെന്റർ ഫണ്ട് റെയിസിങ് ഉദ്ഘാടനം പരിശുദ്ധ ബാവാ നിർവ്വഹിച്ചു

retreat-fund

ന്യുയോർക്ക് ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വാങ്ങിക്കുന്ന ഹോളി ട്രാൻസിഗ്രേഷൻ റിട്രീറ്റ് സെന്ററിനു വേണ്ടിയുളള ഫണ്ട് റെയിസിങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഓഗസ്റ്റ് 27 ശനിയാഴ്ച ഫ്ലോറൽ പാർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പളളിയിൽ നടന്നു. ഇടവക ട്രസ്റ്റി ജോൺ തോമസിൽ നിന്നും സംഭാവന ചെക്ക് സ്വീകരിച്ചുകൊണ്ട് മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു. വർഗ്ഗീസ് പോത്താനിക്കാട് ആമുഖ പ്രസംഗം നടത്തി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത, സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭാ ജനങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് ഉദ്ഘാടനകർമ്മം നിർവ്വഹിക്കപ്പെട്ടത്.

സ്ക്രാന്റൺ ഡൗൺടൗണിൽ നിന്നും മിനിറ്റുകളുടെ ഡ്രൈവ് മാത്രമാണ് പെൻസിൽവാനിയയിലെ ഡാൽറ്റൺ ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിലേക്കുളളൂ. ഔട്ട്ഡോർ മെഡിറ്റേഷന് പറ്റിയ അന്തരീക്ഷമാണ് ഇവിടെയുളളത്. 300 ഏക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഇവിടെ മനോഹരമായ ഒരു തടാകവും അതിനോടു ചേർന്ന് മൊട്ടക്കുന്നുകളും ഒപ്പം മരങ്ങളും ചെറിയ ചെടികളുടെയുമൊക്കെ ഒരു വലിയ കേദാരമുണ്ട്.

ആരുടെയും മനസ്സ് ആകർഷിക്കുന്ന വിധത്തിൽ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് ഇവിടുത്തേത്. ചാപ്പൽ, ലൈബ്രറി, കോൺഫറൻസ് മുറികൾ, ക്ലാസ് മുറികൾ, ഓഫീസുകൾ എന്നിവയെല്ലാം റിട്രീറ്റ് സെന്റിലുണ്ട്. ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാൻ കഴിയുന്ന വിധത്തിലുളള രണ്ട് ഡോർമെറ്ററികൾ, ജിംനേഷ്യം, 800 പേർക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയം എന്നിവയെല്ലാം തന്നെ ഇവിടെയുണ്ട്. രണ്ടു ശതമാനം പ്രതിവർഷം പലിശ നൽകുന്ന വിധത്തിൽ നിക്ഷേപങ്ങളും സെന്ററിനു വേണ്ട തുകയായി സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിൽ കുറഞ്ഞത് 5000 ഡോളറെങ്കിലും നൽകണം. കോൺഫറൻസ് റൂമുകൾക്ക് പ്രിയപ്പെട്ടവരുടെ പേരുകൾ നൽകാവുന്ന വിധത്തിൽ സ്പോൺസർഷിപ്പും അനുവദിച്ചിട്ടുണ്ട്. ഇതിനായി 50,000 ഡോളറാണ് വേണ്ടി വരിക.

കിടപ്പുമുറികൾക്ക് വേണ്ടി 25,000 ഡോളറായി നിജപ്പെടുത്തിയിരിക്കുന്നു. റിട്രീറ്റ് സെന്ററിലെ ഒരു നിശ്ചിത സ്ഥലത്ത് പ്രിയപ്പെട്ടവരുടെ ഓർമ്മ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനു വേണ്ടി 10,000 ഡോളർ നൽകാം. എല്ലാ സംഭാവനകളെയും നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് www.transfigurationretreat.org.

ഇമെയിൽ - Transfiguration@neamericandiocese.org
 

Your Rating: