Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിലുമായുള്ള സൗഹൃദ സംഗമം സെപ്റ്റംബർ 18ന്

george

ഷിക്കാഗോ∙ എസ്ബി അലുംമ്നി ഷിക്കാഗോ ചാപ്റ്ററിന്റെ രക്ഷാധികാരിയും സിറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയും, ചങ്ങനാശേരി എസ്ബി കോളജ് മുൻ പ്രിൻസിപ്പലും, ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ മുൻ വികാരി ജനറാളുമായിരുന്ന റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ അച്ചനുമായുള്ള സൗഹൃദസംഗമം എസ്ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനാംഗങ്ങളുമായി ബിജി കൊല്ലാപുരത്തിന്റെ വസതിയിൽ (8436, Morton Ave., Morton Grove, IL 60053) സെപ്റ്റംബർ 18ന് ഞായറാഴ്ച വൈകിട്ട് 6.30ന് കൂടുന്നതാണ്.

മഠത്തിപ്പറമ്പിലച്ചൻ ഹ്രസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ വന്നിട്ടുണ്ട്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ എസ്ബി അലുംമ്നി അംഗങ്ങളേയും കുടുംബ സമേതം മഠത്തിപ്പറമ്പിലച്ചനുമായി സൗഹൃദം പങ്കിടുന്നതിനായി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ ഭാരവാഹികൾ ക്ഷണിക്കുന്നു.

എല്ലാവരും ഇതൊരു അറിയിപ്പായി സ്വീകരിച്ച് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. ആന്റണി ഫ്രാൻസീസ് വടക്കേവീട് അറിയിച്ചതാണിത്. കൂടുതൽ വിവരങ്ങൾക്ക്: ഷിബു അഗസ്റ്റിൻ (847 858 0473), ആന്റണി ഫ്രാൻസീസ് (847 219 4897), ജയിംസ് ഓലിക്കര (630 781 1278), ബിജി കൊല്ലാപുരം (847 691 2560).

വാര്‍ത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: