Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റവ. മാത്യു മാത്യു ഡാലസിൽ അന്തരിച്ചു

mathew-mathew

ഡാലസ് ∙ സിഎസ്ഐ സഭയിലെ സീനിയർ പട്ടക്കാരനും കൺവൻഷൻ പ്രാസംഗീകനുമായിരുന്ന റവ. മാത്യു മാത്യു (82) ഡാലസിൽ സെപ്റ്റംബർ 29ന് അന്തരിച്ചു. 1983 ബിഷപ്പ് മാണിയിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. കരിന്തിരി, കല്ലട, മുണ്ടിയാപളളി, എഴുമറ്റൂർ തുടങ്ങിയ ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചു.

1987ൽ അമേരിക്കയിൽ എത്തിയ അച്ചൻ ഹൂസ്റ്റൺ, ഡാലസ് സിഎസ്ഐ ഇടവക വികാരിയായും പ്രവർത്തിച്ചിരുന്നു.
ഡാലസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അച്ചന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സഭകൾ തമ്മിലുളള ഐക്യം നിലനിർത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പൊതുദർശനം: സെപ്റ്റംബർ 30 വെളളി വൈകിട്ട് 5 മുതൽ. സ്ഥലം സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ്,
2422 N. Grenbrook DR, Garland.

സംസ്കാര ശുശ്രൂഷ : ഒക്ടോബർ 1 ശനി രാവിലെ 10 മുതൽ. സ്ഥലം - സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ്. തുടർന്ന് Charles W. Smith & Sons ഫ്യുണറൽ ഹോമിൽ സംസ്ക്കാരം.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.