Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിക് പെറി ട്രംപിനെ എൻഡോഴ്സ് ചെയ്തു

rick-trump

ഓസ്റ്റിൻ ∙ ടെക്സസ് മുൻ ഗവർണ്ണറും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായിരുന്ന റിക് പെറി ഡൊണാൾഡ് ട്രംപിനെ എൻഡോഴ്സ് ചെയ്തു.
ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വരികയാണെങ്കിൽ ഗവൺമെന്റിൽ മുഖ്യ സ്ഥാനം റിക് പെറിക്ക് ലഭിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്.

എന്നാൽ ടെക്സസ് ഗവർണറായിരിക്കുന്ന ഗ്രേഗ് ഏബട്ട് ഇതുവരെ ട്രംപിനെ പരസ്യമായി എൻഡോഴ്സ് ചെയ്യുന്നതായി പ്രഖ്യാപിച്ചിട്ടില്ല. റിപ്പബ്ലിക്കൻ സംസ്ഥാനമായ ടെക്സസ് ട്രംപിന് വൻ വിജയം നേടി കൊടുക്കുമെന്നാണ് ഈയ്യിടെ നടത്തിയ സർവ്വേകൾ വെളിപ്പെടുത്തുന്നത്. ഹില്ലരിക്ക് ആദ്യം അല്പം മുൻതൂക്കം ലഭിച്ചിരുന്നുവെങ്കിലും അതിനെ മറികടന്ന് ട്രംപ് ടെക്സസിൽ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്.

ഇ- മെയിൽ വിവാദത്തിൽ കുരുങ്ങി കിടക്കുന്ന ഹില്ലരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലും ഹില്ലരിക്കുണ്ടായിരുന്ന ജനപിന്തുണക്ക് മങ്ങൽ ഏറ്റിരിക്കുന്നതായും സർവ്വേകൾ വെളിപ്പെടുത്തുന്നു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: