Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോക്‌ലന്‍ഡ്‌ സെന്റ്‌ മേരീസ്‌ കാത്തലിക്‌ പള്ളിയില്‍ എട്ടുനോമ്പും പരിശുദ്ധ ജനനത്തിരുനാളും

rockland-st-mary

ന്യൂയോര്‍ക്ക്∙ റോക്‌ലന്‍ഡ്‌ സെന്റ്‌ മേരീസ്‌ കാത്തലിക്‌ പള്ളിയില്‍ (സെന്റ്‌ ബോണിഫെയ്‌സ്‌ ചര്‍ച്ച്‌) എട്ടുനോമ്പും ദൈവമാതാവിന്റെ ജനനത്തിരുനാളും സെപ്‌റ്റംബര്‍ 9,10,11 തീയതികളില്‍ ആചരിക്കുന്നു. 

എട്ടുനോമ്പ് തുടങ്ങുന്ന സെപ്‌റ്റംബര്‍ 1ന് വൈകിട്ട്‌ ഏഴുമണിക്ക്‌ ഫാ. റോയിസണ്‍ മേനോനിക്കല്‍, വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴുമണിക്ക്‌ റവ. ഡോ. ജോസഫ്‌ കുഴിച്ചാലില്‍ സിഎംഐ, ശനിയാഴ്‌ച രാവിലെ 9 മണിക്കും ഞായറാഴ്‌ച രാവിലെ 11 മണിക്കും ചൊവ്വാഴ്‌ച വൈകിട്ട്‌ 7 മണിക്കും വികാരി ഫാ. തദേവൂസ്‌ അരവിന്ദത്ത്‌, തിങ്കളാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഫാ. റെനി കാട്ടേല്‍, ബുധനാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍, വ്യാഴാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഫാ. റെജി മാത്യു പാഴൂര്‍ എന്നീ വൈദികര്‍കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും.

9ാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ റവ. ഡോ. ജോസഫ്‌ കുഴിച്ചാലില്‍ (സിഎംഐ) കൊടിയേറ്റും. വികാരി ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫാ. റോയി ചേറ്റാനി സന്ദേശം നല്‍കും. തുടര്‍ന്ന്‌ ഡിന്നറും ഫെലോഷിപ്പും നടക്കും. 

10ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഫാ. സെബാസ്റ്റ്യന്‍ പണ്ടാരത്തിക്കുടി (വിസി) കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. 11ന്‌ വൈകുന്നേരം 4 മണിക്ക്‌ ഫാ. ജോസഫ്‌ കണ്ടത്തിക്കുടി കുര്‍ബാന അര്‍പ്പിക്കും. ഫാ. ബിജു പീറ്റര്‍ നാരാണത്ത്‌, സിഎംഐ സന്ദേശം നല്‍കും. 

എല്ലാ വിശ്വാസികളേയും വികാരി ഫാ. തദേവൂസ്‌ അരവിന്ദത്തും ട്രസ്റ്റിമാര്‍ ജോര്‍ജ്‌ എടാട്ടേലും, സാജന്‍ തോമസും സെക്രട്ടറി ഡെജി ഫിലിപ്പും സ്വാഗതം ചെയ്‌തു.  

Your Rating: