Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോക്ക്ലാൻഡ് സെന്റ് മേരീസ് ഇടവകയിൽ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

st-mary

റോക്ക്ലാൻഡ് ∙ റോക്ക്ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ 15 നോമ്പിനോടനുബന്ധിച്ച് ഓഗസ്റ്റ് 19നും 20 നുംആചരിക്കുന്നു. 14നു ഞായറാഴ്ച വി. കുർബാനയ്ക്കുശേഷം കൊടിയേറ്റ്. 19 വെളളിയാഴ്ച വൈകിട്ട് 6.30 ന് സന്ധ്യാ നമസ്കാരത്തെ തുടർന്ന് വെരി റവ. കെ. മത്തായി കോർ എപ്പിസ്കോപ്പ, ഫാ. ജോർജ് ചെറിയാൻ എന്നിവരുടെ ധ്യാനപ്രസംഗവും തുടർന്ന് റാസയും ലഘുഭക്ഷണവും. ശനിയാഴ്ച രാവിലെ 9ന് വെരി റവ. കെ. മത്തായി കോർ എപ്പിസ്കോപ്പ, ഫാ. വിജയ് തോമസ്, ഫാ. ഡോ. രാജു വർഗീസ് എന്നിവരുടെ കാർമികത്വത്തിൽ വി. കുർബാനയെ തുടർന്ന് റാസയും‌ം പെരുന്നാൾ സദ്യയും. തുടർന്ന് ഇടവകയുടെ ആണ്ടു ലേലം ഉണ്ടായിരിക്കുന്നതാണ്. വികാരി ഫാ. ഡോ. രാജു വർഗീസ്, സെക്രട്ടറി എലിസബത്ത് വർഗീസ്, ട്രഷറർ ജോൺ ജേക്കബ്, കോഓർഡിനേറ്റർ ഏബ്രഹാം പോത്തൻ, സജി കെ. പോത്തൻ, ജീമോൻ വർഗീസ് എന്നിവർ ഇടവകയ്ക്കു വേണ്ടി എല്ലാവരെയും പെരുന്നാൾ കർമ്മങ്ങളിലേക്ക് സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക് :
ഫാ. ഡോ. രാജു വർഗീസ് : 914 426 2529
എലിസബത്ത് വർഗീസ് :201 563 4069
ജോൺ ജേക്കബ് : 201 527 5279
ഏബ്രഹാം പോത്തൻ :201 220 3863
സജി കെ. പോത്തൻ :845 323 9761
ജീമോൻ വർഗീസ് : 201 563 5550

വാർത്ത∙ ഫിലിപ്പോസ് ഫിലിപ്പ്

Your Rating: