Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ സിറോ മലബാർ രൂപതാ ഡയറക്ടറി 2016 പ്രകാശനം ചെയ്തു

roopathadirectory_pic2

ഷിക്കാഗോ∙ ഷിക്കാഗോ സിറോ മലബാർ രൂപതയുടെ ‘ഡയറക്ടറി 2016’ സെപ്റ്റംബർ 13 ചൊവ്വാഴ്ച സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പ്രകാശനം ചെയ്തു. രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സമ്മേളനത്തിലാണു പ്രകാശനം നടന്നത്. ഡയറക്ടറിയുടെ ആദ്യ കോപ്പി ബ്രോങ്ക്സ് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ജോസ് കണ്ടത്തിക്കുടി അച്ചൻ മേജർ ആർച്ച് ബിഷപ്പിൽ നിന്നേറ്റുവാങ്ങി.

2001 മാർച്ച് 13നു സ്ഥാപിച്ച ഷിക്കാഗോ സിറോ മലബാർ രൂപതയുടെ ആദ്യത്തെ ഈ ഡയറക്ടറിയിൽ രൂപതയുടെ നാളിതുവരെയുള്ള വളർച്ചയുടെ വ്യത്യസñ തലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട ്. രൂപതയുടെ കീഴിലുള്ള ഫൊറോനകൾ, ഇടവകകൾ, മിഷനുകൾ, രൂപതയിൽ സേവനം ചെയ്വുന്ന വൈദികർ, സെമിനാരിക്കാർ, സന്യാസി-സന്യാസിനി സമൂഹങ്ങൾ, വിവിധങ്ങളായ അപ്പോസ്തലേറ്റുകൾ, സാർവ്വത്രിക സഭ, അമേരിക്കയിലെ കത്തോലിക്കാ സഭ, സീറോ മലബാർ ഹയരാർക്കി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

രൂപതയുടെ ഘടനയും രൂപവും നിർണ്ണയിക്കുന്നതിൽ ഡയറക്ടറി സുപ്രധാന പങ്കുവഹിക്കുമെന്നു രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.