Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോയി ജേക്കബിന്റെ സംസ്കാരം ഒക്ടോബർ 1ന്

roy-jcob

ലേക്ക്ലന്റ്∙ സെപ്റ്റംബർ 25 ഞയറാഴ്ച രാവിലെ നിര്യാതനായ റോയി ജേക്കബ് കൊടുന്തറയുടെ സംസ്കാരം ഒക്ക്ടോബർ 1ന് തിയതി ശനിയാഴ് നടക്കും. സെപ്റ്റംബർ 29, 30, ഒക്ടോബർ 01 (വ്യാഴം, വെള്ളി, ശനി) എന്നീ ദിവസങ്ങളിൽ നടക്കുന്ന പൊതുദർശനവും, സംസ്കാര ശുശ്രൂഷകൾക്കും പാസ്റ്റമാരായ സം നൈനാൻ, കെ.സി. ജോൺ, ജേയിംസ് ജോർജ് ഉമ്മൻ എന്നിവർ അദ്ധ്യഷം വഹിക്കുകയും, പാസ്റ്റർമാരായ ജോൺ സാമുവേൽ, ജേക്കബ് മാത്യു, ഡോ. വൽസൺ ഏബ്രഹാം എന്നിവർ സന്ദേശം നൽകുകയും ചെയ്യും.

വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ വൈകിട്ട് 6:30 മുതൽ 8:30 വരേയും, ശനിയാഴ്ച രാവിലെ 8:30 മുതൽ 11:30 വരേയും നടക്കുന്ന പൊതുദർശനവും സംസ്കാരശുശ്രൂഷകളും എബനേസർ ഐപിസി ചർച്ച്, 5935 സ്ട്രിക്ക്ലാന്റ് അവന്യു, ലേക്ക്ലാന്റ്, ഫ്ളോറിഡ 33812 വെച്ചായിരിക്കും നടക്കുന്നത്.

1997ൽ സെന്റർ ഫ്ളോറിഡായിലേക്ക് താമസം മാറ്റിയ പരേതൻ ലേക്ക്ലാന്റിലുള്ള എബനേസർ ഐപിസി സഭയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. റോയി ജേക്കബിന്റെ നിര്യാണത്തിൽ വിവിധ സംഘടനകളും പ്രവർത്തകരും അനുശോചനം അറിയിച്ചു. ബിലീവേഴ്സ് ജേണൽ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി മാത്യു, ഐ.പി.സി ജനറൽ കൗൺസിൽ അംഗംങ്ങൾ പാസ്റ്റർ കെ.സി. ജോൺ, ബ്രദർ രാജൻ ആര്യപ്പള്ളിൽ, ബ്രദർ ജോർജ് മത്തായി, ബ്രദർ ഏബ്രഹാം പി. ഏബ്രഹാം, ഐപിസി ഫാമിലി കോഫറൻസ് കൺവീനർ പാസ്റ്റർ ജോസ്ഫ് വില്യം, യൂത്ത് കോർഡിനേറ്റർ വെസ്ലി ആലുമ്മൂട്ടിൽ, ഐപിസി ഫാമിലി കോൺഫറൻസ് മുൻ സെക്രട്ടറി, ജോസ് സാമുവേൽ, ട്രഷറർ സാം വർഗീസ്, ബ്രദർ നിബു വെള്ളവന്താനം, പാസ്റ്റർ എ.സി. ഉമ്മൻ, ആലപ്പുഴ സെന്റർ ശുശ്രൂഷകനും സൗത്ത് കരോലിനാ ഐപിസി സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് ജോൺ, അറ്റ്ലാന്റാ ഐപിസി ശുശ്രൂഷകനും ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറിയുമായ പാസ്റ്റർ വി.പി. ജോസ്, ജോ.സെക്രട്ടറി ചാക്കോ സ്റ്റീഫൻ, അലയിൻ ഐപിസി സഭക്കുവേണ്ടി പാസ്റ്റർ കെ.എസ്. ജേക്കബ്, ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി. ജോൺ, ജൊ. സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി ഷിബു നെടുവേലിൽ, ട്രഷറർ ബ്രദർ ജോയി താനവേലിൽ, പിവൈപിഎ പ്രസിഡന്റ് ബ്രദർ സുധി ഏബ്രഹാം, ബ്രദർ അജി കല്ലിങ്കൽ, ബ്രദർ സണ്ണി മുളമൂട്ടിൽ, പാസ്റ്റർ ഡോൺ കുരുവിള, ഐപിസി മുൻ ജോ. സെക്രട്ടറി പാസ്റ്റർ സാം ജോർജ, ബ്രദർ ബെന്നി ജോൺ, പാസ്റ്റർ ഷിബു ജോസഫ് (പത്മോസ് മിനിസ്ട്രി) എന്നിവരും കുമ്പനാട് ഐപിസി ഹെബ്രോൻ, എലീം സഭാ ശുശ്രൂഷകന്മാരും വിശ്വാസികളും അനുശോചനം അറിയിച്ചു.

വാർത്ത∙ രാജൻ ആര്യപ്പള്ളിൽ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.