Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോയി ജേക്കബ് കൊടുന്തറ നിര്യാതനായി

roy-obit

ലേക്ക്ലാന്റ്∙ കുമ്പനാട് കൊടുന്തറ വീട്ടിൽ പരേതരയ കെ.സി. ചാക്കോയുടെയും കുഞ്ഞമ്മയുടെയും മകൻ റോയി ജേക്കബ് കൊടുന്തറ സെപ്റ്റംബർ 25 ഞായറാഴ്ച രാവിലെ ഫ്ളോറിഡയിൽ ലേക്ക്ലാന്റ് പട്ടണത്തിലുള്ള ഭവനത്തിൽ വച്ച് നിര്യാതനായി. ഹൃദയാഘാതം മൂലമായിരുന്നു മരണം. പാസ്റ്റർ ജേയിംസ് ജോർജ് ഉമ്മൻ ശുശ്രൂഷിക്കുന്ന ലേക്ക്ലാന്റ് എബനേസർ ഐപിസി സഭാംഗമാണ് പരേതൻ.

ഭാര്യ ലിസി തിരുവല്ല അരയാലുമ്മുട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഫിന്നി, ബ്ലസൻ. സഹോദരങ്ങൾ: പാസ്റ്റർ ജോൺ തോമസ് (രാജു കൊടുന്തറ), ബാബു കൊടുന്തറ, സണ്ണി കൊടുന്തറ, മോനി കൊടുന്തറ, ജെസി കൊടുന്തറ, റെജി കൊടുന്തറ (എല്ലാവരും യുഎസഎ).

സെപ്റ്റംബർ 29, 30 (വ്യാഴം, വെള്ളി) വൈകിട്ട് പൊതുദർശനവും ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച രവിലെ 10 മുതൽ 12 വരെ സംസ്കാര ശുശ്രൂഷകളും എബനേസർ ഐപിസി ചർച്ച്, 5935 സ്ട്രിക്ക്ലാന്റ് അവന്യു, ലേക്ക്ലാന്റ്, ഫ്ളോറിഡ 33812 വെച്ച് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് - പാസ്റ്റർ ജോൺ തോമസ്: 954.649.5011, ബാബു കൊടുന്തറ: 954.234.5232, സണ്ണി കൊടുന്തറ: 405.210.1522, മോനി കൊടുന്തറ: 954.864.4256, ജെസി കൊടുന്തറ: 954.551.7105, റെജി കൊടുന്തറ: 954.729.7099.

വാർത്ത ∙ രാജൻ ആര്യപ്പള്ളിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.