Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - ദശാബ്ദി യുവജനധ്യാനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

sacered-heart

ഷിക്കാഗോ∙ പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് മാസം 19 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തുടങ്ങി 21 ഞായറാഴ്ച 6 മണിക്ക് അവസാനിക്കുന്ന ഈ യുവജന ധ്യാനത്തിൽ ഷിക്കാഗോ സേക്രട്ട് ഹാർട്ട്, ഷിക്കാഗോ സെന്റ് മേരീസ്, ഡിട്രോയിറ്റ് സെന്റ് മേരീസ് - എന്നീ ദേവാലയങ്ങളിൽ നിന്നും, മിനിസോട്ട ക്നാനായ മിഷനിൽ നിന്നുമായി 120 യുവജനങ്ങൾ പങ്കെടുക്കുന്നു. റോക്ക്ഫോർഡിലുള്ള ബിഷപ്പ് ലൈൻ റിട്രീറ്റ് സെന്ററിലാണ് ഈ ത്രിദിനധ്യാനം നടക്കുന്നത്.
 
പ്രശസ്ത ധ്യാന ഗ്രൂപ്പായ കെയ്‌റോസ് ധ്യാനഗ്രൂപ്പിലെ അംഗങ്ങൾ ഈ ധ്യാനത്തിന് നേതൃത്വം നൽകുന്നതാണ്. വചന പ്രഘോഷണ രംഗത്ത് ഏറെ പരിചയവും അനുഭവവും ഉള്ള കെയ്‌റോസ് ടീമിന്റെ ഈ ധ്യാനം യുവജനങ്ങൾക്ക് ഏറേ അനുഗ്രഹദായകമായിരിക്കുമെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിക്കുന്നു. അമേരിക്കൻ സാഹചര്യത്തിൽ വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് വിശ്വാസത്തിൽ അടിയുറച്ച് വളരുവാനും പ്രതിസന്ധികളെ തരണം ചെയുവാനും ഈ ധ്യാനം ഏറെ സഹായകരമാകുമെന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ. ഫാ. തോമസ് മുളവനാൽ അഭിപ്രായപ്പെട്ടു.

sacered-heart01

യുവജനങ്ങളിൽ ക്നാനായ സമുദായത്തിന്റെ ഐക്യവും, കൂട്ടായ്മയും ഊട്ടി വളർത്തുവാനും, ദൈവാശ്രയബോധത്തിൽ വളർന്നുവരുവാനും കൈറോസ് ടീം നയിക്കുന്ന ഈ യുവജനധ്യാനത്തിന് സാധിക്കട്ടെയെന്ന് ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് ആശംസിച്ചു.
 
ധ്യാനത്തിന്റെ ക്രമീകരണങ്ങൾ എല്ലാ യുവജനങ്ങളും ക്യത്യമായി പാലിക്കണമെന്നും, തികച്ചും അച്ചടക്കത്തോടും, അതിലേറെ ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിൽ, ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാ യുവജനങ്ങളും തയ്യാറാകണമെന്നും ധ്യാനത്തിന്റെ കോർഡിനേറ്റർമാരായ ജോണി തെക്കേപ്പറ‌മ്പിൽ, ടോമി കുന്നശ്ശേരിയിൽ, ജോസ് ചാഴികാട്ട് എന്നിവർ അറിയിക്കുന്നു.

വാർത്ത∙ ബിനോയി കിഴക്കനടി (പി. ർ. ഒ.)
 
 

Your Rating: