Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാക്രമെന്റോ ക്നാനായ കാത്തലിക്ക് മിഷനിൽ തിരുനാൾ

sacramento-knanaya

സാക്രമെന്റോ∙ സാക്രമെന്റോ ക്നാനായ കാത്തലിക്ക് മിഷനിൽ മിഷൻ മധ്യസ്ഥനായ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ തിരുനാൾ ആഘോഷിക്കുന്നു. ഒക്ടോബർ 1 ശനിയാഴ്ച്ച വൈകുന്നേരം 4.30ന് മിഷൻ ഡയറക്ടർ ഫാ. മാത്യു മേലേടത്തിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റി തിരുനാൾ ആരംഭിക്കും. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പിറവം ഹോളി കിങ്സ് ക്നാനായ ദൈവാലയത്തിന്റെ വികാരി ഫാ. തോമസ് ആദോപ്പള്ളി മുഖ്യ കാർമ്മികത്വം വഹിക്കും.

തിരുനാളിന്റെ ഭാഗമായി പ്രദിക്ഷണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാളിന് മിഷൻ ഡയറക്ടർ ഫാ. മാത്യു മേലേടത്ത്, മിഷൻ സെക്രട്ടറി സിറിൾ പുത്തെൻപുരയിൽ, കൈക്കാരന്മാരായ ഫിലിപ്പ് കളപ്പുരയ്ക്കൽ, ജെയിംസ് കിണറ്റുകര, പ്രസുദേന്തിമാരായ പ്രിൻസ് കണ്ണോത്തറ, ജോബിൻ മരങ്ങാട്ടിൽ, സിറിൾ പുത്തെൻപുരയിൽ എന്നിവർ നേതൃത്വം നൽകും.

വിലാസം : 9145 Franklin Blvd, Elk Grove, CA-95718

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: