Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

105ാമത് സാഹിത്യ സല്ലാപം ‘നെല്ലിക്കുന്നിനോടൊപ്പം’

image-1

 ഡാലസ്∙ ഓഗസ്റ്റ്‌ 14 ഞായറാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘നെല്ലിക്കുന്നിനോടൊപ്പം ഒരു സന്ധ്യ’ എന്ന പേരിലായിരിക്കും നടത്തുക. സുപ്രസിദ്ധ അമേരിക്കന്‍ മലയാളിയും എഴുത്തുകാരനും സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നത വ്യക്തിത്വവുമായ മാത്യു നെല്ലിക്കുന്നിലിനെ തദവസരത്തില്‍ ആദരിക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും നെല്ലിക്കുന്നിനോടൊപ്പം തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
2016 ജൂലൈ 10 ഞായറാഴ്ച സംഘടിപ്പിച്ച നൂറ്റിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘തമ്പി ആന്‍റണിയോടൊപ്പം’ ആയിരുന്നു. അമേരിക്കന്‍ മലയാളിയും കലിഫോര്‍ണിയയില്‍ സ്ഥിര താമസക്കാരനും നടനും സിനിമാ നിര്‍മ്മാതാവും കവിയും എഴുത്തുകാരനുമായ തമ്പി ആന്‍റണിയെ ആദരിക്കുവാനും വ്യക്തി ബന്ധങ്ങള്‍ അയവിറക്കുവാനും മലയാള ഭാഷയ്ക്കും സിനിമയ്ക്കും സാഹിത്യത്തിനുമുള്ള അദ്ദേഹത്തിന്‍റെ സംഭാവനകളെ വിലയിരുത്തുവാനും ഈ അവസരം ഉപയോഗിച്ചു.
 
ഡോ. എന്‍. പി. ഷീല, പ്രേമ തെക്കേക്ക്, റിനി മമ്പലം, ഡോ. ജോസഫ്‌ ഇ. തോമസ്‌, മൈക്ക് മത്തായി, മാത്യു നെല്ലിക്കുന്ന്, ഏ. സി. ജോര്‍ജ്, ത്രേസ്യാമ്മ തോമസ്‌ നാടാവള്ളില്‍, യു. എ. നസീര്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ആന്‍ ന്യൂയോര്‍ക്ക്‌, മോന്‍സി കൊടുമണ്‍, അലക്സ്‌ മേപ്പിള്‍ട്ടന്‍, ജോര്‍ജ് വര്‍ഗീസ്‌, ജേക്കബ്‌ തോമസ്‌, വര്‍ഗീസ് എബ്രഹാം സരസോട്ട, മാത്യു സ്റ്റീഫന്‍, പി. വി. ചെറിയാന്‍, സജി കരിമ്പന്നൂര്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ സല്ലാപത്തില്‍  സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
 
സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ അന്നേദിവസം വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേ്റണ്‍ സമയം) 1-857-232-0476 (കോഡ് 365923) എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com  എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269
Facebook  - https://www.facebook.com/groups/142270399269590/
 
വാര്‍ത്ത∙ ജയിന്‍ മുണ്ടയ്ക്കല്‍ 

Your Rating: