Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹിത്യവേദി ഓഗസ്റ്റ് അഞ്ചിന്

sahithya-vedi

ഷിക്കാഗോ∙197ാമത് സാഹിത്യവേദി അഞ്ചാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കൺട്രി ഇൻ ആൻഡ് സ്യൂട്ടിൽ (2200 S. Elmhurst, MT Prospect, IL) സമ്മേളിക്കുന്നതാണ്.സിനിമാ നിർമ്മാതാവും, സംവിധായികയും, സമൂഹ്യപ്രവർത്തകയുമായ അഡ്വ. ലിജി പുല്ലാപ്പള്ളി, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച്, അനവധി ഗുരുക്കന്മാരുടേയും, മഹർഷിമാരുടേയും കീഴിൽ ധ്യാനവിചിന്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലൂടെ നേടിയ പരിശീലനങ്ങളുടെ പിൻബലത്തിൽ രചിച്ച ‘കിങ്ഡം വാർ’ എന്ന പുസ്തകത്തിന്റെ ആസ്വാദക ചർച്ച ഗ്രന്ഥകാരിയുടെ നേതൃത്വത്തിൽ സാഹിത്യവേദിയിൽ അരങ്ങേറുന്നതാണ്.

196-മത് സാഹിത്യവേദി ജോസ് ആന്റണി പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ കൂടി ‘അച്ചൻ നടത്തിയ വഴികളിലൂടെ’ എന്ന പ്രബന്ധം രമാ രാജ അവതരിപ്പിച്ചു. ലക്ഷ്മി നായർ ‘ഒരു വിലാപം’ എന്ന കവിത അവതരിപ്പിച്ചു. നോവലിസ്റ്റ് മാത്യു മറ്റത്തിലിന്റെ നിര്യാണത്തിൽ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തി. ഷാജൻ ആനിത്തോട്ടത്തിന്റെ കൃതജ്ഞതയോടുകൂടി ഡോ. ചിന്നമ്മ തോമസ് സ്പോൺസർ ചെയ്ത സാഹിത്യവേദി സമംഗളം പര്യവസാനിച്ചു.

197ാമത് സാഹിത്യവേദിയിലേക്ക് സാഹിത്യസ്നേഹികൾക്ക് സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക്: ലിജി പുല്ലാപ്പള്ളിൽ (312 804 5450), രാധാകൃഷ്ണൻ നായർ (847 634 9529), ജോൺ ഇലക്കാട്ട് (773 282 4955).

വാർത്ത∙ജോയിച്ചൻ പുതുക്കുളം  

Your Rating: