Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാംസങ് ഗാലക്സി ഫോൺ വിമാനങ്ങളിൽ പൂർണ്ണമായി നിരോധിച്ചു

samsung-galaxy

ന്യൂയോർക്ക് ∙ സാംസങ് ഗാലക്സി നോട്ട് – 7 ഫോൺ അമേരിയ്ക്കയിൽ വിമാനങ്ങളിൽ പൂർണ്ണമായും നിരോധിച്ചതായി ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ അധികൃതർ അറിയിച്ചു. ഗാലക്സി നോട്ട് –7 ഫോണുകൾ അമിതമായി ചൂടാവുകയും തീപിടിയ്ക്കു കയും ചെയ്ത സംഭവങ്ങൾ നൂറോളം ആയി.

ചില ഘട്ടങ്ങളിൽ ഉപയോക്താക്കൾക്ക് പൊളളലേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്.
ഏതാനും മാസങ്ങൾ മുമ്പ് ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ അധികൃതർ ഗാലക്സിനോട്ട് ഫോണുകൾ വിമാനങ്ങളിൽ യാത്രക്കിടെ പ്രവർത്തിപ്പിയ്ക്കരുതെന്ന് അപകട സൂചന നൽകിയിരുന്നു.

എഫ്എഎ മുന്നറിയിപ്പിനുശേഷം സാംസങ് കമ്പനി ഈ ഫോണുകൾ റിക്കോൾ നൽകിയിരുന്നു.
തുടർന്നും പുതിയ ഫോണുകളിൽ അപകട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ ഗാലക്സി നോട്ട് –7 പൂർണ്ണമായും വിമാനങ്ങളിൽ നിരോധിച്ചു.

ഫോൺ ഓഫാക്കിയശേഷം ബാഗേജിന്റെ കൂടെപ്പോലും ഈ ഫോൺ അയയ്ക്കാൻ നിരോധനം അനുവദിക്കുന്നില്ല. നിരോധനം കാര്യമാക്കാതെ വിമാനങ്ങളിൽ ഇത്തരം മോഡൽ ഫോൺ കടത്താൻ ശ്രമിച്ചാൽ പിഴയും ജയിൽശിക്ഷയും ലഭിയ്ക്കാൻ സാധ്യതയുണ്ട്.

ഗാലക്സി നോട്ട് –7 ഉപയോക്താക്കൾ കമ്പനിയെ സമീപിച്ച് മുടക്കിയ തുക തിരിച്ചു വാങ്ങാനുളള നിയമാനുകൂല്യങ്ങൾ ഉളളതായി കൺസ്യൂമർ പ്രൊട്ടക്ഷൻ അധികൃതർ പറയുന്നു. വിമാനയാത്രയ്ക്ക് നിരോധനമുളള ഗാലക്സി–7 നോട്ട് തിരിച്ച് വിളിച്ച് പകരം നൽകുകയോ, പണം തിരിച്ചു നൽകുകയോ ചെയ്യാൻ സാംസങ് കമ്പനിക്ക് 5300 മില്യൻ ഡോളർ ചിലവാകും.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.