Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സാംസങ്ങ് ഗാലക്സി നോട്ട് 7’ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

galxy7

ലോസാഞ്ചൽസ് ∙ ‘സാംസങ്ങ് ഗാലക്സി നോട്ട് 7’ സ്മാർട്ട് ഫോൺ ഉപയോഗിക്കരുതെന്ന് ഫെഡറൽ സേഫ്റ്റി റഗുലേറ്റേഴ്സ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം ഫോൺ കൈവശം ഉളളവർ ഓഫാക്കി വെയ്ക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ ചെയ്യണമെന്നും ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോൺ ചാർജ് ചെയ്യുന്നതിനിടയിൽ ലിത്തിയം അയോൺ ബാറ്ററി പൊട്ടിത്തെറിച്ചു തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് സാംസങ്ങ് ഇലക്ട്രോണിക്സ് കമ്പനി ഫോണിന്റെ വില്പന കഴിഞ്ഞ ആഴ്ച നിരോധിച്ചിരുന്നു.

യുഎസ് കൺസ്യൂമർ പ്രോഡക്ട് സേഫ്റ്റി കമ്മീഷൻ സാംസങ്ങ് കമ്പനിയുമായി സഹകരിച്ച. ഫോണുകൾ തിരികെ വിളിക്കുന്നതിനുളള നടപടികൾ സ്വീകരിച്ചു വരുന്നു. വിമാനത്തിൽ യാത്ര ചെയ്യുന്നവർ കയറ്റി അയയ്ക്കുന്ന ലെഗേജുകൾ ഫോണുകൾ ഉൾപ്പെടുത്തുകയോ യാത്ര ചെയ്യുമ്പോൾ ചാർജ് ചെയ്യുകയോ അരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നാഴ്ച മുമ്പാണ് ഈ ഫോൺ മാർക്കറ്റിൽ വില്പനയ്ക്കായി എത്തിയത്.

വാർത്ത ∙ പി. പി. ചെറിയാൻ


Your Rating: