Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമു തോമസ് നിര്യാതനായി

samu-mathew-obit

ഫിലഡൽഫിയ∙ ചെങ്ങന്നൂർ കല്ലിശ്ശേരി ചെറുവള്ളേത്ത് സാമു തോമസ് ( രാജു-60) ഫിലഡൽഫിയയിൽ ശനിയാഴ്ച രാവിലെ നിര്യാതനായി. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നിരണം ആര്യപടാരത്ത് മറിയാമ്മയാണു ഭാര്യ.
കല്ലിശ്ശേരി ബ്രദറൺ സഭാസ്ഥാപകരിൽ പ്രധാനിയായിരുന്ന ചെറുവള്ളേത്ത് കോശി മാത്തുണ്ണി പരേതന്റെ പ്രപിതാമഹൻ ആണ്.
മക്കൾ: സ്റ്റാൻലി, സ്റ്റീന

മാതാപിതാക്കൾ: സാമുവേൽ തോമസ്,( ചെറുവള്ളേത്ത് തോമാച്ചൻ) സാറാമ്മ തോമസ് ( റാന്നി അയന്തിയിൽ)
സഹോദരങ്ങൾ: ലിസി, ലില്ലി, ബെന്നി, തമ്പി, ജോൺസൻ, വിൽസൺ .

ഭൗതിക ശരീരം ഓഗസ്റ്റ് 26 വെള്ളിയാഴ്ച വൈകിട്ട് ഫിലഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി (9707 Bustelton Ave, Philadelphia, PA 19115) സഭാമന്ദിരത്തിൽ 6 മുതൽ 9 വരെ പൊതുദർശനത്തിനുവയ്ക്കും. അതോടനുബന്ധിച്ച് അനുസ്മരണ ശുശ്രൂഷയും നടക്കും. 
ശവസംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 27 ശനി രാവിലെ 9 നു സഭാമന്ദിരത്തിൽ ആരംഭിച്ച് തുടർന്ന് Sunset Memorial Park - ൽ (333 County Line Road, Feasterville, PA 19053) ഭൗതീകശരീരം സംസ്കരിക്കും.

വാർത്ത∙സാം മാത്യു 

Your Rating: