Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോ സ്റ്റീഫന്റെ മാതാവ് സാറാമ്മ ചാണ്ടി കീഴുകര നിര്യാതയായി

saramma-obit

ലേക്ക്ലാന്റ്∙ കുമ്പനാട് ആഞ്ഞിലിമൂട്ടിൽ (കീഴികര) മത്തായി ചാക്കോയുടേയും മറിയാമ്മ ചാക്കോയുടേയും മകളും പരേതനായ ചാണ്ടി ഈപ്പന്റെ ഭാര്യയുമായ സാറാമ്മ ചാണ്ടി സെപ്റ്റംബർ 28 ബുധനാഴ്ച പകൽ 12:30ന് നിര്യാതനായി. ഏക മകൻ ചാക്കോ സ്റ്റീഫൻ താമാസിക്കുന്ന ഫ്ളോറിഡയിൽ ലേക്ക്ലാന്റ് പട്ടണത്തിലുള്ള ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം.

1987ൽ അമേരിക്കയിലേക്ക് കുടിയേറി പാർത്ത പരേതയുടെ മകൻ ചാക്കോ സ്റ്റീഫൻ 12-ാമത് ഐപിസി ഫാമിലി കോൺഫറൻസിന്റെ ട്രഷറർ ആയിരുന്നു. മരുകൾ - മറിയാമ്മ സ്റ്റീഫൻ. കൊച്ചുമക്കൾ: ജോൺസൺ സ്റ്റീഫൻ - ക്രിസ്റ്റീൻ, ജെസ്നി ഇഡുക്കള - സുജിത്ത്, ജേയിംസ് സ്റ്റീഫൻ - റോഷനി.

ഒക്ടോബർ 1 ശനിയാഴ്ച്ച വൈകിട്ട് 4:30 മുതൽ 6:30 വരെ പൊതുദർശനവും, ഒക്ടോബർ 2 ഞായറാഴ്ച വൈകിട്ട് 6 മുതൽ 9 വരെ അനുസ്മരണ മീറ്റിംഗും, ഒക്ടോബർ 3 തിങ്കളാഴ്ച രാവിലെ 8:30 മുതൽ 11:00 വരെ സംസ്കാര ശുശ്രൂഷകളും ഐപിസി. ലേക്ക്ലന്റ്, 4525 ക്ലബഹൗസ് റോഡ്, ലേക്ക്ലന്റ്, ഫ്ളോറിഡ 33812 വെച്ച് നടക്കുന്നതായിരിക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12:00 മുതൽ 12:30 വരെ ഓക്ക് ഹിൽ ബെറിയൽ പാർക്ക്, 4620 യുഎസ് ഹൈവേ 98 സൗത്ത്, ലേക്ക്ലന്റ്, ഫ്ളോറിഡ 33812.

കൂടുതൽ വിവരങ്ങൾക്ക്: ചാക്കോ സ്റ്റീഫൻ: 863.248.9361, പാസ്റ്റർ ഫിലിപ്പ് ജോസഫ്: 863.838.5185, പാസ്റ്റർ സാം നൈനാൻ: 813.967.3099.

വാർത്ത∙ രാജൻ ആര്യപ്പള്ളിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.