Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർഗം ഓണാഘോഷം കോൺഗ്രസ്മാൻ ആമിബേര ഉദ്ഘാടനം ചെയ്തു

sargam-2

കലിഫോർണിയ ∙ സാക്രമെന്റോ റീജിയണൽ മലയാളി അസോസിയേഷൻ (സർഗം) ഓണാഘോഷം അമേരിക്കൻ കോൺഗ്രസിലെ ഏക ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ്മാനായ ആമി ബേര ഉദ്ഘാടനം ചെയ്തു. മലയാളി സമൂഹത്തിലെ വളർന്നുവരുന്ന യുവതലമുറ അമേരിക്കൻ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുകയുണ്ടായി.

അമേരിക്കയിലെ എല്ലാ മലയാളികൾക്കും ഓണാംശസകൾ നേർന്നു. പ്രസിഡന്റ് സിജിൻ പാലക്കലോടി അധ്യക്ഷ പ്രസംഗം നടത്തി. കോൺഗ്രസ്മാൻ ആമിബേര, ചെയർമാൻ ടോം പഴനിൽ, പ്രസിഡന്റ് സിജിൽ പാലക്കലോടി, ഇൻഫന്റ് ജീസസ് മിഷ്ൻ വികാരി ഫാ. സിബി കുര്യൻ, ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻ പ്രസിഡന്റ് വിനോദ് ബാലകൃഷ്ണ, മാവേലിയായി എത്തിയ ജോസ് വർഗീസ്, വൈസ് ചെയർ ആലീസ് തമ്പി എന്നിവർ നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

sargam-onam

ജോർജ് ആലങ്ങാടൻ, വിനോദ്, ബൈജു ആന്റണി, സജീവ് പിളള തുടങ്ങിയവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ 21 ഇനങ്ങളോടുകൂടി വിഭവങ്ങൾ എഴുന്നോറോളം അതിഥികൾക്ക് തൂശനിലയിൽ വിളമ്പിയാണ് ഓണാഘോഷം ആരംഭിച്ചത്. സെൽവ ആലങ്ങാടന്റേയും സംഗീത ഇന്ദിര(കൾച്ചറൽ കോർഡിനേറ്റേഴ്സ്)യുടെയും നേതൃത്വത്തിൽ കോർത്തിണക്കിയ കലാവിരുന്നുകൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.

ട്രഷറർ വിൽസൻ നെച്ചിക്കാട്ട്, ജോ. സെക്രട്ടറി മൃദുൽ സദാനന്ദൻ, സെക്രട്ടറി രശ്മി നായർ, വൈസ് ചെയർ ആലീസ് തമ്പി, ജോർജ് പുളിച്ചുമാക്കൽ, മാത്യു പാലക്കോത്ത്, ബൈജു ആന്റണി, സജി ജോസഫ്, വൈസ്. പ്രസിഡന്റ് സജി മാത്യു തുടങ്ങിയവർ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു.

എംസിമാരായ രമേശ് ഇല്ലിക്കൽ, ഡിംപിൾ ബിജു, റോസ്മി ആലക്കാടൻ, കൃഷ്ണപ്രിയ നായർ എന്നിവരുടെ ഹൃദ്യമായ അവതരണ മികവ് കലാപരിപാടികളുടെ മാറ്റ് കൂട്ടി. സെക്രട്ടറി രശ്മി നായർ നന്ദി പ്രകാശിപ്പിച്ചു നിർവ്വഹിച്ചു. മാവേലിയെ എഴുന്നളളിച്ചുളള ഘോഷയാത്രയും പുലികളിയും അത്തപ്പൂക്കളവും ഓണസദ്യയും തിരുവാതിരയും മറ്റു കലാപരിപടികളും ഗൃഹാതുരത്വം ഉണർത്തുന്നതായിരുന്നു.

വാർത്ത∙സിജിൽ പാലക്കലോടി 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.