Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി അറേബ്യക്കെതിരെ ആദ്യ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു

attack-saudi

വാഷിങ്ടൺ ∙ 2001 സെപ്റ്റംബർ 11 ന് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവി കാമാണ്ടർ പാട്രിക്ക് ഡണിന്റെ വിധവ സൗദി അറേബ്യക്കെതിരെ ആദ്യ ലൊ സ്യൂട്ട് ഫയൽ ചെയ്തു.

9/11 ആക്രമണത്തിൽ പങ്കെടുത്ത 19 പേരിൽ 15 പേരും സൗദി പൗരന്മാരായി രുന്നതിനാൽ ഭീകരാക്രമണ ഉത്തരവാദിത്വത്തിൽ നിന്നും സൗദി അറേബ്യയ്ക്ക് ഒഴിഞ്ഞുമാറാൻ യാതൊരു കാരണവശാലും സാധ്യമല്ലെന്നും മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങൾക്ക് സൗദി അറേബ്യ നഷ്ടപരിഹാരം നൽകുവാൻ ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടി. യുഎസ് കോൺഗ്രസ് അംഗീകരിച്ച ബിൽ നിയമമായതിനുശേഷം ഫയൽ ചെയ്ത ആദ്യ നഷ്ടപരിഹാര കേസ്സാണിത്.

വാഷിംഗ്ടൺ ഡിസി യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് പാട്രിക്കിന്റെ വിധവ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്സ് ഫയൽ ചെയ്തിരിക്കുന്നത്.കഴിഞ്ഞയാഴ്ച യുഎസ് കോൺഗ്രസ് പാസ്സാക്കിയ ഈ ബിൽ വളരെ വിവാധങ്ങൾക്ക് വഴിവച്ചിരുന്നു.

ബിൽ നിയമാകുന്നതിന് സൗദിയുമായുളള നയതന്ത്ര ബന്ധങ്ങളിൽ വിളളലുണ്ടാക്കുമെന്നും വിദേശത്ത് സേവനം അനുഷ്ഠിക്കുന്ന സേനാംഗങ്ങൾക്കും മറ്റ് ഒഫീഷ്യൽസിലും ഇതു പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഈ ബിൽ വീറ്റോ ചെയ്തിരുന്നു.

യുഎസ് കോൺഗ്രസിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ ഒബാമയുടെ വീറ്റോ മറികടക്കുകയായിരുന്നു.
അൽഖായിദ നേതാവ് ഉസാമ ബിൽലാദന് സൗദി ഒരു ദശാബ്ദത്തോളം ആവശ്യമായ സഹായം ചെയ്തിരുന്നുവെന്നും, ഭീകരാക്രമണത്തെക്കുറിച്ച് അറിവുണ്ടായിട്ടും തടയാൻ ശ്രമിച്ചില്ലെന്നും കോടതിയിൽ ഹാജരാക്കിയ രേഖകളിൽ ചൂണ്ടിക്കാണിക്കുന്നു. സൗദി എംബസ്സി നഷ്ടപരിഹാര കേസ്സിനെക്കുറിച്ചു ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.