Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിഅറേബ്യ നഷ്ടപരിഹാര ബിൽ ഒബാമ വീറ്റോ ചെയ്തു

obama

വാഷിങ്ടൻ ∙ സെപ്റ്റംബർ 11 ന് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്ത ആയിരക്കണക്കിനു ജനങ്ങളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുവാൻ സൗദ്യഅറേബ്യ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് സെനറ്റ് ഐക്യ കണ്ഠേന പാസ്സാക്കിയ ബിൽ പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്തു.

മറ്റു രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന യുഎസ് ഉദ്യോഗസ്ഥർക്കും സേനാംഗങ്ങൾക്കും ഈ ബിൽ ദോഷം ചെയ്യുമെന്ന ചിന്തയാണ് വീറ്റൊ ചെയ്യുന്നതിന് പ്രസിഡന്റിനെ പ്രേരിപ്പിച്ച ഘടകമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

സെപ്റ്റംബർ 23 വെളളിയാഴ്ച നഷ്ടപരിഹാര ബിൽ വീറ്റൊ ചെയ്തതായി പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത്. പ്രതീക്ഷയോടെ കാത്തിരുന്ന അയിരക്കണക്കിന് ജനങ്ങളിൽ നിരാശയുണ്ടാക്കി. പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഒബാമ അധികാരത്തിലേറിയ ശേഷം പന്ത്രണ്ടാമ ത്തെ ബില്ലാണ് പ്രസിഡന്റിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചു വീറ്റൊ ചെയ്തിട്ടുളളത്.

എന്നാൽ പ്രസിഡന്റിന്റെ വീറ്റോയെ മറികടക്കുന്നതിന് റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക്ക് പാർട്ടി നേതാക്കളും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച പുരോഗമിക്കുകയാണ്. ഇതിൽ വിജയിക്കുകയാണെങ്കിൽ ആദ്യമായി അമേരിക്കയുടെ ചരിത്രത്തിനു മറ്റൊരു അധ്യായം കൂടി എഴുതി ചേർക്കപ്പെടും.

അമേരിക്കൻ ജനതയ്ക്കു നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ നിന്നും കൂടുതൽ സംരക്ഷണം ലഭിക്കുന്നതിനോ ഇതിനെതിരെ ഫലപ്രദമായി പ്രതികരിക്കുന്നതോ ഈ ബിൽ പാസ്സായാൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വീറ്റൊ ചെയ്ത ഒബാമ ഇറക്കിയ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി.

ഒബാമയുടെ പ്രഖ്യാപനം വന്ന് ഉടനെ ബില്ലിനെ അനുകൂലിച്ചു ഹിലറി രംഗത്തെത്തി. നഷ്ടപരിഹാരം നൽകുവാൻ സൗദി ബാധ്യസ്ഥമാണെന്ന് ഹിലറി അഭിപ്രായപ്പെട്ടു.

വാർത്ത ∙പി.പി.ചെറിയാൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.