Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഎസ്പിഎൻ സ്പോർട്സ് ലേഖകൻ ജോൺ സാന്റേഴ്സ് അന്തരിച്ചു

saunders-espn

ന്യൂയോർക്ക് ∙ ഇഎസ്പിഎൻ സ്പോർട്സ് വാർത്താ ലേഖകനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളം പ്രവർത്തിച്ച ജോൺ സാണ്ടേഴ്സ് ഓഗസ്റ്റ് 10 ബുധനാഴ്ച സ്വവസതിയിൽ അന്തരിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു.

ബുധനാഴ്ച രാവിലെ ഉറക്കം ഉണർന്ന ഭാര്യയാണ്‌ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ജോണിനെ വീടിനകത്തെ ബെഡിൽ കണ്ടെത്തിയത്. ഉടൻ 911 വിളിച്ചു ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു സിപിആർ നൽകി ജീവൻ വീണ്ടെടുക്കുവാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

അമേരിക്കയിലെ സ്പോർട്സ് പ്രേമികൾക്ക് മറക്കാനാവാത്ത നിരവധി അനുഭവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിന് സാന്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

ജോൺ സാന്റേഴ്സിന്റെ അകാല നിര്യാണം കായിക ലോകത്തിന് കനത്ത നഷ്ടമാണ്. എബിസി കോളേജ് ഫുട്ബോൾ സ്റ്റുഡിയോ ഷോ, ഇഎസ്പിഎൻ കോളേജ് ഫുട്ബോൾ ലൈവ് തുടങ്ങി നിരവധി ഷോകൾ അവതരിപ്പിച്ചു വിദ്യാർത്ഥികളുടെ അംഗീകാരം നേടിയെടുക്കുന്നതിൽ സാണ്ടേഴ്സ് വിജയിച്ചിരുന്നു. വി. ഫൗണ്ടേഷന്റെ സ്ഥാപകൻ കൂടിയാണ് സാന്റേഴ്സ്.

മരണ കാരണം എന്തായിരുന്നു എന്നു പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: