Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാവി ഷീൽഡ് മിസ് അമേരിക്ക 2017

savey

ന്യൂജഴ്സി ∙ ന്യൂജഴ്സി അറ്റ്ലാന്റിക് സിറ്റിയിൽ സെപ്റ്റംബർ 12 ന് വൈകിട്ട് നടന്ന ‘മിസ് അമേരിക്ക 2017’ പേജന്റ് മത്സരത്തിൽ സാവി ഷീൽഡ് (21) കിരീടമണിഞ്ഞു. മിസ് അർക്കൻസാസ്‍ സാവി ഷീൽഡ് മത്സരത്തിൽ പങ്കെടുത്ത 52 സുന്ദരിമാരെ പിന്തളളിയാണ് സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടത്.‌

കഴിഞ്ഞ വർഷത്തെ മിസ് അമേരിക്കാ മിസ് ജോർജി ബെറ്റി കാൻറൽ മത്സര വിജയിയെ കിരീടമണിയിച്ചു. സൗത്ത് കരോലിനായിൽ നിന്നുളള റേച്ചൽ വയറ്റ് ഫസ്റ്റ് റണ്ണർ അപ്പായും മിസ് ന്യൂയോർക്കായി മത്സരത്തിൽ പങ്കെടുത്ത കാമിലി സിംസ് സെക്കന്റ് റണ്ണർഅപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

savvy

അർക്കൻസാസ് യൂണിവേഴ്സിറ്റിയിൽ ആർട്ട് പ്രധാന വിഷയമായി പഠനം തുടരുന്ന സാവി മത്സരത്തിന്റെ എല്ലാ രംഗങ്ങളിലും മികച്ച നിലവാരമാണ് പുലർത്തിയത്. ഇന്ത്യൻ വംശജയായി മത്സരത്തിൽ പങ്കെടുത്ത മിസ് റോസ് ഐലന്റ് സുന്ദരി ശ്രുതി നാഗരാജൻ ഫൈനൽ മത്സരത്തിൽ പങ്കെടുത്തിരുന്നെങ്കിലും തിളങ്ങിയില്ല.

വാർത്ത ∙ പി. പി. ചെറിയാൻ


Your Rating: