Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ബി അലുമ്നിയുടെ ഓണാഘോഷവും സൗഹൃദസംഗമവും

sb-assumptio_pic1

ഷിക്കാഗോ∙ ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ ഓണാഘോഷവും റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസംഗമവും സെപ്റ്റംബർ 18 ഞായറാഴ്ച വൈകിട്ട് 7നു ബിജു കൊല്ലാപുരത്തിന്റെ വസതിയിൽ കൂടിയ സമ്മേളനത്തിൽ നടത്തി.

സിറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയും മുൻ എസ്ബി കോളജ് പ്രിൻസിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ ഹ്രസ്വസന്ദർശനാർത്ഥം അമേരിക്കയിൽ വന്നതാണ് ഈ കൂട്ടായ്മ ഇപ്പോൾ സാധ്യമാക്കിയത്.

മഠത്തിപ്പറമ്പിലച്ചന്റെ ആമുഖ പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു. ആന്റണി ഫ്രാൻസീസ് (പിആർഒ) എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഷിബു അഗസ്റ്റിൻ, ജയിംസ് ഓലിക്കര, എബി തുരുത്തിയിൽ, ജിജി മാടപ്പാട്ട്, അപ്പച്ചൻ നെല്ലുവേലിൽ, സണ്ണി വള്ളിക്കളം എന്നിവർ പ്രസംഗിച്ചു. ബിജി കൊല്ലാപുരം നന്ദി പറഞ്ഞു.

റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ തന്റെ മുഖ്യ പ്രഭാഷണത്തിൽ വിദ്യാർത്ഥികളെ ജീവിത വിജയത്തിലെത്തിക്കുന്ന പരമപ്രധാനമായ ഘടകങ്ങളിലൊന്നായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും സ്വഭാവരൂപീകരണവും സാധ്യമാക്കുന്ന കേരളത്തിലെയെന്നു മാത്രമല്ല ഇന്ത്യയിലെ തന്നെ വിദ്യാഭ്യാസ മേഖലയിലെ ഒരു ബ്രാന്റ് നെയിമാണ് എസ്ബി കോളജ് എന്നും അതു സമൂഹത്തിൽ നമ്മെ ഓരോരുത്തരേയും വ്യത്യസ്തരാക്കുന്നതെന്നും അതു നമുക്കേവർക്കും ഏറെ അഭിമാനകരമെന്നും പറഞ്ഞു.

ആധിയും വ്യാധിയും പെരുകുന്ന വർത്തമാലകാലത്തിൽ ഓണാഘോഷങ്ങൾക്ക് ആധുനിക ലോകത്തിൽ എന്തു പ്രസക്തി എന്ന ചോദ്യത്തിന് ഉത്തരമായി അതൊരു മഹദ് സന്ദേശം നമ്മുടെ ചിന്തയ്ക്കായി വയ്ക്കുന്നു എന്നതാണ്. സ്നേഹത്തിന്റേയും ഒരുമയുടേയും കൊടുക്കൽ വാങ്ങലിന്റേയും നമ്മുടെ ഭൂമിയുടെ താളത്തിന്റെ പച്ചപ്പിന്റെ അനിവാര്യതയുടേയും അടയാളപ്പെടുത്തലുകൾകൂടിയാണിത്.

വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി രാത്രി 10നു സമ്മേളനം അവസാനിച്ചു. സമ്മേളനം ഹോസ്റ്റ് ചെയ്ത ബിജി കൊല്ലാപുരത്തിനും റെറ്റിക്കും സംഘടന പ്രത്യേകം നന്ദി പറഞ്ഞു. സമ്മേളനത്തിനു ഷിബു അഗസ്റ്റിൻ, ആന്റണി ഫ്രാൻസീസ്, ബിജി കൊല്ലാപുരം, ജയിംസ് ഓലിക്കര എന്നിവർ നേതൃത്വം നൽകി. സണ്ണി വള്ളിക്കളം ശബ്ദം ക്രമീകരിച്ചു. ജോഷി വള്ളിക്കളം ഫോട്ടോയുടെ ക്രമീകരണം നടത്തി. അസംപ്ഷൻ അലുമ്നി അംഗങ്ങൾ ഓണസദ്യ ചിട്ടയായി വിളമ്പുന്നതിനു സഹായിച്ചു. ഓണത്തിന്റെ നൂതന മഹദ്സന്ദേശം എസ്ബി ആൻഡ് അസംപ്ഷൻ അലുമ്നി അംഗങ്ങളുടെ ഇടയിൽ ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നതാണ് നമ്മുടെ പരിപാടികളുടെ പിന്നിലെ വിജയരഹസ്യം എന്നും യോഗം വിലയിരുത്തി. പിആർഒ ആന്റണി ഫ്രാൻസിസ് വടക്കേവീട് അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം  

Your Rating: