Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ അധ്യയനവർഷം ഓഗസ്റ്റ് 22 മുതൽ, പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധം

day-02

ഓസ്റ്റിൻ ∙ നീണ്ട വേനൽക്കാല അവധിക്കുശേഷം ടെക്സാസ് സംസ്ഥാനത്തു ഓഗസ്റ്റ് 22 ന് പുതിയ അധ്യായനവർഷം ആരംഭിക്കും.
വിദ്യാർത്ഥികൾക്കുളള പ്രതിരോധ കുത്തിവയ്പുകളെ കുറിച്ച് അതാതു സ്കൂൾ ഡിസ്ട്രിക്റ്റുകൾ നൽകിയിട്ടുളള നിർദ്ദേശം കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പല പകർച്ച വ്യാധികളും സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നതിനാൽ ഇതിനെ പ്രതിരോധിക്കുവാൻ വാക്സിനേഷൻ ആവശ്യമാണ്. വ്യത്യസ്ത പ്രായത്തിലും ഗ്രേഡിലും പഠനം തുടരുന്നവർ സ്വീകരിക്കേണ്ട വിവിധ കുത്തിവയ്പുകളെ കുറിച്ചുളള വിവരങ്ങൾ സ്കൂൾ വെബ് സൈറ്റുകളിൽ നിന്നും ലഭിക്കും.

day

ഓഗസ്റ്റ് 18 ഓടു കൂടെ പുതിയ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ പൂർത്തിയായിരുന്നു. പുതിയ അധ്യായനവർഷം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്കൊപ്പം വരുന്ന മാതാപിതാക്കൾ താഴെ പറയുന്ന രേഖകൾ കൂടി കൈവശം കരുതേണ്ടതാണ്. പ്രൂഫ് ഓഫ് റസിഡന്റി (ഗ്യാസ്, വാട്ടർ, ഇലട്രിക് ബില്ലുകൾ) മാതാപിതാക്കളുടെ തിരിച്ചറിയൽ കാർഡ്, വിദ്യാർത്ഥികളുടെ ജനന സർട്ടിഫിക്കറ്റും, സോഷ്യൽ സെക്യൂരിറ്റി കാർഡും, പ്രതിരോധ കുത്തിവെയ്പ്പുകളുടെ റിക്കാർഡുകൾ, അവസാനം ലഭിച്ച റിപ്പോർട്ട് കാർഡ്, ട്രാൻസ്ക്രിപ്റ്റ്(വിദ്യാർത്ഥിയുമായുളള ബന്ധം തെളിയിക്കുന്നു രേഖ).

ഡാലസ് ഐഎസ്ഡിയിലെ വിദ്യാർത്ഥികളോ, മാതാപിതാക്കളോ താഴെ കാണുന്ന നമ്പറിൽ വിളിച്ചു സംശയ നിവാരണം നടത്തേണ്ടതാണ്.
(972 925 5437, 972 925 4953)

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: