Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെബാസ്റ്റ്യൻ മാത്യു കോയിക്കൽ നിര്യാതനായി

sebastian

റാന്നി ∙ അത്തിക്കയം കോയിക്കൽ സെബാസ്റ്റ്യൻ മാത്യു (ബാബു 69) നിര്യാതനായി. സംസ്കാരം പിന്നീട്. പത്തനംതിട്ട വയലത്തല വെട്ടിയാനിക്കൽ കുടുംബാംഗമായ സാറാമ്മ സെബാസ്റ്റ്യൻ (കുഞ്ഞുമോൾ) ആണു ഭാര്യ.

രണ്ടു ദശാബ്ദക്കാലം അമേരിക്കയിലെ ഫിലഡൽഫിയയിൽ കുടുംബസമേതം താമസിച്ചു ജോലിയിൽനിന്നും വിരമിച്ചശേഷം കഴിഞ്ഞ ഏതാനും വർഷങ്ങളായി നാട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സിറോമലബാർപള്ളി അംഗമായിരുന്ന പരേതൻ. നാട്ടിലേതുപോലെതന്നെ ഫിലഡൽഫിയായിലെയും സാസ്കാരിക, ആദ്ധ്യാത്മിക, ജീവകാരുണ്യമേഖലകളിൽ സജീവസാന്നിധ്യമായിരുന്നു ദിവംഗതനായ ബാബു. അമേരിക്കയിൽ വരുന്നതിനുമുൻപ് പരേതൻ ഇന്ത്യൻ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു.

മക്കൾ: മാത്യു സെബാസ്റ്റ്യൻ, തോമസ് സെബാസ്റ്റ്യൻ. മരുമക്കൾ: ബെറ്റി മാത്യു, അനു തോമസ്
സഹോദരങ്ങൾ: തോമസ് മാത്യു കോയിക്കൽ (യുഎസ്എ), അനിയൻ മാത്യു കോയിക്കൽ (റാന്നി), റവ. ഫാ. ജോസ് കോയിക്കൽ (ഓസ്ട്രേലിയ), പരേതയായ സാറാ യോഹന്നാൻ, ലിസമ്മ ജയിംസ് (മണിമല), സോഫി ജോസ് (യുഎസ്എ), സൂസി ഷാജൻ (യുഎസ്എ), ഗ്രേസി മോഡി (യുഎസ്എ), റോയി മാത്യു കോയിക്കൽ (യുഎസ്എ). നേഥൻ, എമാ, എലിഷാ എന്നിവരാണ് കൊച്ചുമക്കൾ.

വാർത്ത∙ ജോസ് മാളേയ്ക്കൽ 

Your Rating: