Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹിത്യവേദിയിൽ സെപ്റ്റംബർ രണ്ടിന് ചിരിയരങ്ങ്

september-sahithya

ഷിക്കാഗോ∙ 2016 സെപ്റ്റംബർ മാസ സാഹിത്യവേദി രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കൺട്രി ഇൻ ആൻഡ് സ്യൂട്ട്സിൽ കൂടുന്നതാണ്. ആധുനിക ഫലിതബിന്ദുക്കളെ കൂട്ടിയിണക്കി, നർമ്മഭാഷണങ്ങളിൽ പ്രസിദ്ധനായ ഡോ. റോയി പി. തോമസിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന ചിരിയരങ്ങാണ് സാഹിത്യവേദിയിലെ മുഖ്യ ഇനം.

ഓഗസ്റ്റ് മാസ സാഹിത്യവേദി സൈമൺ മഴുവഞ്ചേരിയുടെ അധ്യക്ഷതയിൽ കൂടി. സാഹിത്യകാരിയും സിനിമാ നിർമ്മാതാവും സംവിധായകയുമായ അഡ്വ. ലിജി പുല്ലാപ്പള്ളി എഴുതിയ ‘കിങ്ഡം വാർ’ എന്ന പുസ്തകത്തിലെ വിവിധ ധ്യാനചിന്തകളെ വിവരിച്ചുകൊണ്ട് ഗ്രന്ഥകാരിയുടെ പ്രഭാഷണവും, തുടർന്ന് സദസ്യരുടെ ആസ്വാദന ചർച്ചയും, അവസരോചിതമായ ചോദ്യോത്തരങ്ങളും കൊണ്ട് സാഹിത്യവേദി ആസ്വാദ്യകരമായിരുന്നു. ലക്ഷ്മി നായർ കവിത എഴുതി അവതരിപ്പിച്ചു. സാഹിത്യവേദി അംഗം അനിലാൽ ശ്രീനിവാസന്റെ പിതാവ് എസ്. ശ്രീനിവാസൻ, കാവാലം നാരായണ പണിക്കർ, ബംഗ്ലാ സാഹിത്യകാരി മഹാശ്വേതാ ദേവി എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. ശിവൻ മുഹമ്മയുടെ നന്ദി പ്രകാശനത്തോടുകൂടി രാധാകൃഷ്ണൻ നായർ സ്പോൺസർ ചെയ്ത ഓഗസ്റ്റ് മാസ സാഹിത്യവേദി സമാപിച്ചു.

തങ്ങളുടെ മനസ്സിൽ സൂക്ഷിക്കുന്ന നർമ്മകഥകൾ സാഹിത്യവേദിയിൽ പങ്കുവെച്ച് ചിരിയരങ്ങ് സമ്പന്നമാക്കുവാൻ എല്ലാവരേയും 198-മത് സാഹിത്യവേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. റോയ് പി. തോമസ് (630 986 0819), ജോസി കരിപ്പാപ്പറമ്പിൽ (312 208 7574), ജോൺ ഇലക്കാട്ട് (773 282 4955).

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: