Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാലോം വിക്ടറി കോൺഫറൻസ് 2016 കാൽഗറിയിൽ വൻ വിജയമായി

shalom-victory

കാൽഗറി (കാനഡ)∙ കാനഡയുടെ ചരിത്രത്തിൽ ആദ്യമായി ശാലോമിന്റെ വിക്ടറി കോൺഫറൻസ് 2016 സെപ്റ്റംബർ 30, ഒക്ടോബർ 1,2 തീയതികളിൽ കാൽഗറിയിൽ വച്ചു നടന്നു. സെപ്റ്റംബർ 30നു രാവിലെ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ കാൽഗറി സെന്റ് മദർ തെരേസാ സിറോ മലബാർ മിഷൻ ഡയറക്ടർ റവ.ഫാ. സാജോ നിലവിളക്ക് കൊളുത്തി ‘വിക്ടറി കോൺഫറൻസ് 2016’ ഉദ്ഘാടനം ചെയ്തു.

കാൽഗറി, എഡ്മണ്ടൻ, വാൻകൂവർ എന്നിവടങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത ഇരുനൂറോളം വിശ്വാസികളാണ് താമസിച്ചുള്ള ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ആയ വിക്ടറി കോൺഫറൻസിൽ പങ്കെടുത്തത്. ശാലോമിന്റെ നേതൃനിരയിലുള്ളവരുമായി വ്യക്തിപരമായി സമയം ചെലവഴിച്ച് പ്രാർത്ഥിക്കാനും, വേണ്ട നിർദേശങ്ങൾ സ്വീകരിക്കാനും അവസരമൊരുക്കുന്നു എന്നതാണ് വിക്ടറി കോൺഫറൻസിനെ വ്യത്യസ്തമാക്കുന്നത്.

shalom-2

അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ലോകമെമ്പാടേക്കും സുവിശേഷങ്ങളുമായി കടന്നു ചെല്ലുന്ന ശാലോം മലയാളികൾക്കു മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രിസ്തു വിശ്വാസികൾക്കു പ്രചോദനമാണ്. കേരളത്തിലെ ആരാലും അറിയപ്പെടാത്ത ഒരു ചെറിയ ഗ്രാമത്തിൽ ഉടലെടുത്ത ശാലോം എന്ന ചെറിയ ശുശൂഷ ഒരു വടവൃക്ഷമായി വളർന്നതിന്റെ തെളിവാണ് കാൽഗറിയിലെ വിക്ടറി കോൺഫറൻസിന്റെ വിജയം.

ശാലോമിന്റെ പ്രശസ്ത വചനപ്രഘോഷകനും, സ്പിരിച്വൽ ഡയറക്ടറുമായ ഫാ. റോയി പാലാട്ടി സിഎംഐ, ഫാ. ജിൽറ്റോ ജോർജ്, ഷെവലിയാർ ബെന്നി പുന്നത്തറ, ഡോ. ജോൺ ഡി, ബ്രദർ റെജി കൊട്ടാരം എന്നിവരാണ് വചനം പ്രഘോഷിച്ചത്.

ബ്രദർ ബിജു മലയാറ്റൂർ ഗാനശുശ്രൂഷകൾ നയിച്ചു. ശാലോം ഓഫീസ് ഭാരവാഹികളായ സാന്റോ തോമസും, റ്റീനാ മേരിയും ടീം അംഗങ്ങളായി എത്തിയിരുന്നു. കാൽഗറിയിലെ ശാലോം പ്രവർത്തകരുടെ നേതൃത്വമാണ് വിക്ടറി 2016 ഏറ്റവും വിജയപ്രദമാക്കിയത്. മിനു വർക്കി കളപ്പുരയിൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.