Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാലോം വിക്ടറി 2016 ടൊറന്റോയിൽ

shalome-victory

ടൊറന്റോ∙ വിവിധ രാജ്യങ്ങളിലെ ശാലോം മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയായി മാറിയ വിക്ടറി പ്രോഗ്രാം ഈ വർഷം മൂന്ന് രാജ്യങ്ങളിലായി നടത്തപ്പെടും. കാനഡയിൽ രണ്ടും അമേരിക്കയിലും അയർലൻഡിലും ഓരോ പരിപാടികളുമാണ് നടത്തപ്പെടുക.

സെപ്റ്റംബർ 23- 25 തീയതികളിൽ ടൊറന്റോ, സെപ്റ്റംബർ 30 ഒക്ടോബർ 2 തീയതികളിൽ കാൽഗരി എന്നിവയാണ് കാനഡയിൽ ക്രമീകരിച്ചരിക്കുന്ന വിക്ടറി പരിപാടികൾ. ഒക്ടോബർ 7-10 തീയതികളിൽ ഷിക്കാഗോയിലും, നവംബർ 11- 13 തീയതികളിൽ അയർലണ്ടിലെ നോക്കിലും വിക്ടറി പരിപാടി നടക്കും.

ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള ശാലോം പ്രതിനിധികളും നൂറ് കണക്കിന് വ്യക്തികളും, സഭയെക്കുറിച്ചും മാധ്യമങ്ങളിലൂടെയുള്ള സുവിശേഷവത്കരണത്തെക്കുറിച്ചും ഉന്നതമായ സ്വപ്നങ്ങൾ കാത്തുസൂക്ഷിക്കുന്നവരും പങ്കെടുക്കുന്ന ഒരു കോൺഫറൻസാണിത്. ലോകസുവിശേഷവത്കരണത്തിനായി ശാലോമിനോട് ചേർന്ന് അധ്വാനിക്കുവാനും ആത്മീയതീക്ഷ്ണതയാൽ നിറയുവാനും ആഗ്രഹിക്കുന്ന ആർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.

പിതാക്കന്മാരുടെ അനുഗ്രഹീത സാന്നിധ്യവും ആഴമാർന്ന വചനധ്യാനവും ആത്മനിറവുള്ള സംഗീതശുശ്രൂഷയും എല്ലാവർഷത്തെയും പോലെ ഈ വർഷവും വിക്ടറി പരിപാടികളെ വ്യത്യസ്തമാക്കും. വിവിധ രാജ്യങ്ങളിൽ ശുശ്രൂഷകൾ നയിക്കുന്ന പ്രശസ്ത സുവിശേഷ പ്രഘോഷകരായ ഷെവലിയർ ബെന്നി പുന്നത്തറ, റെവ. ഡോ. റോയി പാലാട്ടി, സെറ്റല്ല ബെന്നി, ഡോ. ജോൺ ഡി, റെജി കൊട്ടാരം, സന്തോഷ് ടി. തുടങ്ങിവയവരാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. രജിസ്ട്രേഷന് www.shalomworld.org/victory സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: സാബു മഠത്തിപ്പറമ്പിൽ (847 276 7354).

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: