Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിജു ജോർജ് തച്ചനാലിന്റെ ‘ഓടിമറയുന്ന ഓർമ്മകൾ’ പ്രകാശനം ചെയ്തു

shiju-book

ഹൂസ്റ്റൺ ∙ ഷിജു ജോർജ് തച്ചനാലിന്റെ പ്രഥമ കൃതിയായ ‘ഓടിമറയുന്ന ഓർമ്മകൾ’ എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. ഈ കൃതിയെക്കുറിച്ച് ജി. പുത്തൻകുരിശ് ചുരുങ്ങിയ ഭാഷയിൽ അവലോകനം ചെയ്തു പ്രസംഗിച്ചു. വായിച്ചാൽ മനസ്സിലാകത്തക്ക വിധത്തിൽ, വളരെ മനോഹരമായ ശൈലിയിൽ ജീവിതാനുഭവങ്ങളെ ഉൾക്കൊണ്ട് വികസിപ്പിച്ചെടുത്ത പതിനഞ്ചു കഥകളുടെ സമാഹരാമാണ് ഷിജു ജോർജ് തച്ചനാലിന്റെ ഓടിമറയുന്ന ഓർമ്മകൾ. ഈ കഥകളിൽ വൈകാരിക ഭാവങ്ങളും ഉജ്ജ്വലമായ ജീവിതാനുഭവങ്ങളുടെ തിരയിളക്കവും കാണാം. നിത്യ ജീവിതത്തിലുണ്ടാകാ വുന്ന സംശയങ്ങളും സംഭവങ്ങളും സംഘർഷങ്ങളും കൊണ്ട് ഓരോ കഥകളും ഒന്നിനൊന്ന് അതുല്യത പുലർത്തുന്നതുകാണാം.’’

ഈ സമാഹാരത്തിലെ പതിനഞ്ചു കഥകളിലൂടെയും കടന്നുപോകുമ്പോൾ ഒരു തുടർച്ചിത്രം അവ്യക്തമായെങ്കിലും തെളിഞ്ഞുവരുന്നു. കഥാകാരന്റെ മനസ്സിൽ ഒരു യുദ്ധ ഭൂമിയുണ്ട്. ആ യുദ്ധ ഭൂമിയിൽ പോരാടുന്ന സൈനികരും അവരുടെ നൊമ്പരങ്ങളുമുണ്ട്. സൈനിക ജീവിതം ബൂട്ട്സിട്ടു മാർച്ചുചെയ്തു കടന്നു പോകുന്നതിന്റെ താളം പല കഥകളിൽ നിന്ന് ഉയർന്നു കേൾക്കാം. ധീരയോദ്ധാക്കൾക്ക് ഷിജുവിന്റെ സല്യൂട്ടാവാം അത്.’’ മലയാള മനോരമയുടെ അസോസിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറത്തിന്റെ അവതാരികയിൽ നിന്ന്.

ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഓഗസ്റ്റ് 13നു നടന്ന സമ്മേളനത്തിൽ ജോർജ് മണ്ണിക്കരോട്ട്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ മുൻ പ്രസിഡന്റ് തോമസ് തയ്യിലിന് കൃതി നൽകിക്കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിച്ചു. സാഹിത്യ– സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ധാരാളം പേർ പ്രകാശന പരിപാടിയിൽ സംബന്ധിച്ചു.

‘‘ഓടിമറയുന്ന ഓർമ്മകൾ’ എന്ന ഈ കഥാസമാഹാരം എന്റെ ഓർമ്മകളിൽ തങ്ങിനിൽക്കുന്ന വ്യക്തികളേയും സംഭവങ്ങളേയും കുറിച്ചുളളതാണ്. ഈ ഉദ്യമം സഫലമാക്കി തന്ന ദൈവനാമത്തിനു നന്ദി പറയുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലുളള എന്റെ പ്രത്യേക ആഗ്രഹത്താൽ ഈ പുസ്തകത്തിൽ നിന്നു ലഭിക്കുന്ന വരുമാനം ആ വിധത്തിൽ ചിലവഴിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് ഗ്രന്ഥകർത്താവ് ഷിജു നന്ദി പ്രകാശനത്തിൽ പറഞ്ഞു. ഈ കൃതിയുടെ പൂർത്തീ‌കരണത്തിനു സഹായിച്ച എല്ലാവർക്കും ഷിജു ജോർജ് കൃതജ്ഞത അർപ്പിച്ചു.

വാർത്ത ∙ ജോർജ് മണ്ണിക്കരോട്ട് 

Your Rating: