Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിംഷ മനോജിന് കൊളംബസ് നസ്രാണി അവാർഡ്

shimsha-manoj

ഒഹായോ∙ അമേരിക്കയിൽ സിറോ മലബാർ സഭയുടെ വിശ്വാസവും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് അക്ഷീണ പ്രയത്നം നടത്തുന്നവരെ ആദരിക്കുന്ന കൊളംബസ് നസ്രാണി അവാർഡിന് ഷിംഷ മനോജ് അർഹയായി. ഷിംഷ കൊളംബസ് സിറോ മലബാർ സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളാണ് ഈ അവാർഡിന് ഷിംഷയെ അർഹയാക്കിയത്.

ഒഹായോയിൽ വച്ചുനടന്ന ചടങ്ങിൽ ഷിക്കാഗോ സിറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നസ്രാണി അവാർഡ് ഷിംഷ മനോജിന് കൈമാറി. പ്രസ്തുത ചടങ്ങിൽ ഫാ. മാർട്ടിൻ ഊരളിക്കുന്നേൽ, ഫാ. ജോൺ വടക്കുമുറ്റത്ത്, ഫാ. ജോ പാച്ചേരിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പ്രവാസികളായി അമേരിക്കയിൽ വസിക്കുമ്പോൾ സിറോ മലബാർ സഭയുടെ വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിക്കുവാൻ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അടിസ്ഥാനത്തിൽ സഭാ തനയരെ ശക്തരാക്കുകയും, അത്മായ നേതൃത്വം വളർത്തിക്കൊണ്ടു വരികയുമാണ് ഇതിന്റെ ലക്ഷ്യമെന്ന് സംഘാടകസമിതി അറിയിച്ചു. ഗ്രീന പള്ളിത്താനം, കിരൺ എലുവങ്കൽ തുടങ്ങിയവർ കഴിഞ്ഞകാലങ്ങളിൽ ഈ അവാർഡ് നേടിയിട്ടുണ്ട്. റോയി ജോൺ സ്വാഗതവും ജോസഫ് സെബാസ്റ്റ്യൻ നന്ദിയും പ്രകാശിപ്പിച്ചു. ജിൽസൺ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പിആർഒ ജിഷ ജോസഫ് അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.