Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിഫോര്‍ണിയയിൽ വെടിവെയ്പ്: മൂന്നു മരണം, 12 പേര്‍ക്ക് പരിക്ക്

shooting

കാലിഫോര്‍ണിയ ∙ വെസ്റ്റ് ആഡംസിലെ റസ്റ്ററന്റിലുണ്ടായ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒക്‌ടോബര് ‍15 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ജന്മദിനാഘോഷങ്ങൾക്കിടെയുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെയ്പുണ്ടായതെന്ന് ലൊസാഞ്ചൽസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പീറ്റ് വിറ്റിംങം പറഞ്ഞു. പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയിലെടുത്തു. മറ്റു മൂന്നു പേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

shooting-01

ജമൈക്കന്‍റെ റസ്റ്ററന്റിൽ നടന്ന ജന്മദിന പാര്‍ട്ടിയിൽ 50 ലധികം പേർ പങ്കെടുത്തിരുന്നു. വാക്കു തര്‍ക്കത്തെ തുടര്‍ന്നു പുറത്തുപോയ പുരുഷനും സ്ത്രീയുമാണ് റസ്റ്ററന്റില്‍കൂടിയവര്‍ക്കുനേരേ വെടിയുതിര്‍ത്തത്. തിരിച്ചും വെടിവയ്പുണ്ടായി. പൊലീസ് സ്ഥലത്തെത്തുമ്പോൾ മൂന്നുപേർ മരിച്ച നിലയിലും മറ്റുള്ളവരെ പരുക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

ലൊസാഞ്ചൽസ് മേയർ എറിക്ക ഗാര്‍സെറ്റി സെന്‍സലസ് ഗണ്‍വയലന്‍സ് എന്നാണിതിനെ വിശേഷിപ്പിച്ചത്. അമേരിക്കയിലുടനീളം നടക്കുന്ന വെടിവയ്പുകളിലെ അവസാന സംഭവമാണിതെന്നും മേയർ പറഞ്ഞു. കൊലപാതകികളുടെ കൈവശം തോക്കുകൾ ലഭിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകൾ ശക്തമാക്കണമെന്നും, പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും മേയർ പറഞ്ഞു.

shooting-02

മരിച്ചവരുടേയോ, പരുക്കേറ്റവരുടേയോ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം ഊജിതമാക്കിയിട്ടുണ്ട്.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.