Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 മൈൽ ദൂരത്തിൽ രാജ്യാന്തര ഫ്ലൈറ്റ് യാത്ര

short-flight

ബർലിൻ∙ ലോകത്തിലെ ഏറ്റവും ദൂരം കുറഞ്ഞ ഇന്റർനാഷനൽ ഫ്ലൈറ്റ് യാത്ര വെറും 10 മിനിറ്റിൽ താഴെ മാത്രം. ജർമ്മനിയിലെ ഫ്രീഡ്രിക് ഷേഫൻ എയർപോർട്ടിൽ നിന്നും സ്വിറ്റ്സർലന്റിലെ സെന്റ് ഗാലൻ എയർപോർട്ടിലേയ്ക്കുളള ഇന്റർ നാഷനൽ യാത്രയുടെ ദൂരം വെറും 21 കിലോമീറ്റർ മാത്രം.

ജർമ്മനിക്കും സ്വിറ്റ്സർലൻഡിനും ഇടയിലുളള ബോണ്ടൻസി തടാകത്തിന്റെ ഇരുകരകളും തമ്മിൽ ബന്ധിപ്പിക്കുന്ന വിമാന യാത്രയാണിത്. മാത്രമല്ല ജർമ്മനിയിലെ കൊളോണിലേക്കുളള യാത്രയ്ക്കുളള കണക്ടിങ് ഫ്ലൈറ്റ് കൂടിയാണിത്.

ഓസ്ട്രിയൻ എയർലൈൻസായ പീപ്പിൾസ് വിയന്ന ലൈനാണ് ഈ സർവ്വീസ് നടത്തി റിക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. ഒക്ടോബർ 31 ന് സർവ്വീസ് ആരംഭിക്കും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.